ഡോംബിവ്‌ലി SNDP ശാഖ, ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു.

മുംബൈ: ഡോംബിവ്‌ലി SNDP ശാഖ 171-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. പ്രസിഡണ്ട് സജീവ് .കെ യുടെ അദ്ധുക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ സീഗൾ ഇൻറ്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറും ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെ ഡയറക്റ്ററുമായ ഡോ. സുരേഷ് കുമാർ മധുസൂദനൻ മുഖ്യാതിഥി ആയിരുന്നു. മുബൈ-താനെ യൂണിയൻ പ്രസിഡണ്ട് ബിജുകമാർ, വൈസ് പ്രസിഡണ്ട് ടി.കെ മോഹനൻ, അദ്ദേഹത്തിൻ്റെ സഹധർമ്മിണി നിർമ്മല മോഹൻ, യൂണിയൻ വനിതാ സംഘം സെക്രട്ടറി ശോഭനാ വാസുദേവൻ, യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, കല്യാൺ-ഡോംബിവ്‌ലി നഗരസഭാംഗം സഞ്ജയ് ഭൗസേ, ഇ.പി.വാസു(പ്രസിഡന്റ് – കേരളീയ സമാജം ഡോംബിവലി) തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ഗുരുപൂജയോടെ ആരംഭിച്ച ചടങ്ങിൽ വെച്ച് വിശിഷ്ടാതിഥികളെയും ഒന്നാം ക്ലാസ്സ്മുതൽ പത്താം ക്ലാസ് വരെ ഉന്നത വിജയം കരസ്ഥമാക്കിയ ശാഖാ അംഗങ്ങളുടെ കുട്ടികളെയും ആദരിച്ചു. തുടർന്ന് ശാഖാഅംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.ചതയ സദ്യയുമുണ്ടായിരുന്നു . ശാഖാ വൈസ് പ്രസിഡന്റ് കെ.വി.ദാസപ്പൻ നന്ദി പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.എസ്.സുരേഷ് ബാബു ശാഖായോഗം സെക്രട്ടറി കെ.കെ.മധുസൂദനൻ വനിതാസംഘം യുണിറ്റ് ഭാരവാഹികളും യൂത്ത് മൂവ്മെന്റും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.