എസ്എൻസി ലാവ്‍ലിൻ കേസ്; ഹർജികളിൽ അന്തിമവാദം ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും
എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ അന്തിമവാദം സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിന് മുമ്പിലാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റ് കേസുകൾ നീണ്ടു പോയതിനാൽ കേസ് പരിഗണിക്കാൻ കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്തു സിബിഐ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതിയി ഇന്ന് പരിഗണിക്കുക.