പന്നിക്കു വച്ച കെണിയിൽ നിന്നു ഷോക്കേറ്റ് തോട്ടം തൊഴിലാഴി മരിച്ചു
പാലക്കാട് : മുതലമട കള്ളിയമ്പാറയിൽ പന്നിക്കു വച്ച കെണിയിൽ നിന്നു ഷോക്കേറ്റ് തോട്ടം തൊഴിലാഴി മരിച്ചു. കൃഷിയിടത്തേക്കു വന്യ ജീവികൾ വരുന്നത് തടയാനായി വച്ച വൈദ്യുത ഷോക്കേറ്റാണ് തൃശൂർ വെള്ളക്കാരിത്തടം ചെന്നിയമ്പാറയിൽ ശിവദാസൻ (50) മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇഞ്ചിക്കൃഷിക്കായി തൃശൂർ വടക്കാഞ്ചേരി സ്വദേശി പാട്ടത്തിനെടുത്ത സ്ഥലത്തു താമസിച്ചു ജോലി ചെയ്യുന്നയാളാണ് ശിവദാസൻ.