സ്മൃതി ഇറാനി ‘തുളസിയായി’ ടിവി സീരിയലിലേക്ക് തിരിച്ചെത്തുന്നു

മുംബൈ: മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ക്യും കി സാസ് ഭി കഭി ബഹു തി എന്ന സീരിയലിലെ തുളസി എന്ന കഥാപാത്രത്തിലൂടെയാണ് ഇന്ത്യന്‍ വീടുകളില്‍ പരിചിതയായത്. ഐക്കണിക് ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി റിപ്പോർട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഒരു റിപ്പോർട്ട് അനുസരിച്ച്, നടിയും രാഷ്ട്രീയക്കാരിയുമായ സ്മൃതി ഇറാനി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിവരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സെഡ്+ സുരക്ഷയിലാണ് ചിത്രീകരണം നടത്തുന്നത് .
ക്യൂങ്കി സാസ് ഭി കഭി ബഹു തിയുടെ പുതിയ സീസൺ കഴിഞ്ഞ കുറച്ച് മാസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയായിരുന്നു . ഔദ്യോഗിക പ്രഖ്യാപനത്തിനായി ഇപ്പോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്മൃതി വീണ്ടും സെറ്റിൽ എത്തിയിരിക്കുന്നു എന്നാണ് ചില ബോളിവുഡ് മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട് .