11000 പായ്ക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ
മഞ്ചേശ്വരം:കർണാടകയിൽ നിന്നും ഇന്നോവ കാറിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച11000 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ തലപ്പാടിയിൽ പിടിയിൽ.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹന പരിശോധനക്കിടെയാണ് കെ.എൽ 62 ഡി. 6828 നമ്പർ ഇന്നോവ കാറിൽ നിന്നും പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
മഞ്ചേശ്വരം എസ് ഐ .സുമേഷ് രാജിന്റെ നേതൃത്വത്തിലുള്ള പൊലിസ്, കേന്ദ്ര സേന ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
സംഭവത്തിൽ നെക്രാജെ സ്വദേശികളായ മുഹമ്മദ് സക്കീർ, അബ്ദുൽ അബ്നാസ് എന്നിവരാണ് പിടിയിലായത്.
സി.പി.ഒമാരായ സജിത്ത്, അരുൺ, വിനീത്,രഞ്ജിത്, രോഹിത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു