സോഷ്യൽ മീഡിയകളിലൂടെ സ്ത്രീയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച കേസിലെ പ്രതി പിടിയിൽ

ആലപ്പുഴ :ടെലിഗ്രാം അക്കൗണ്ടിൽ നിന്നും, വാട്സ് ആപ്പ് നമ്പറിൽ നിന്നും സ്ത്രീയുടെ ടെലിഗ്രാം അക്കൗണ്ടിലേക്കും വാട്സ് ആപ്പ് നമ്പറിലേക്കും അശ്ലീല മെസേജുകൾ അയക്കുകയും വീഡിയോ കോൾ വിളിച്ച് നഗ്നത പ്രദർശിപ്പിച്ചതിലേയ്ക്കും മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഐ.ടി ആക്ട് പ്രകാരമുള്ള കേസ്സിലെ പ്രതിയായ ആലപ്പുഴ മുനിസിപ്പാലിറ്റി ആറാട്ടുവഴി വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ പ്രണവ് ബൈജുവിനെ മാരാരിക്കുളം പോലീസ് ഞാൻ 10.11.2025 തീയതി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിട്ടുള്ളതാണ്. മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത്.പി.കെ യുടെ നേതൃത്വത്തിൽ പോലീസ് സബ്ബ് ഇൻസെപ്കടർ, സുനിൽകുമാർ, എ.എസ്.ഐ മഞ്ജുഷ, സിവിൽ പോലീസ് ഓഫീസർമാരായ സരേഷ്, രതീഷ് എന്നീവർ ഉൾപ്പെട്ട പോലീസ് അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
