ഗൾഫിൽ നിന്ന് അവധിക്ക് എത്തിയ യുവാവ് കഞ്ചാവ് ചെടിയും കഞ്ചാവുമായി പിടിയിൽ

0
KANCHA
ആലപ്പുഴ : ആറാട്ടുവഴി ഫാത്തിമ ഗാർഡനിൽ സിയാദ് ഷിഹാബുദ്ദിൻ-33 എന്നയാളെ ആണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ നോർത്ത് പോലിസും ചേർന്ന് പിടികൂടിയത് . ഇയാൾ ഗർഫിൽ നിന്ന് വന്നതിന് ശേഷം കഞ്ചാവ് ഉപയോഗവും വിൽപ്പനയും നടക്കുന്നു എന്ന് ജില്ലാ പോലിസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് വീടിനോട് ചേർന്ന് സ്റ്റെയർ കേസിന് താഴെ 60 സെൻ്റി മീറ്റർ നിളത്തിൽ വളർന്ന് നിൽകുന്ന കച്ചവ് ചെടി കണ്ടെടുത്തത് . തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ 40 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇയാൾ ഗൾഫിൽ നിന്ന് വന്നതിന് ശേഷം ധാരാളം ചെറുപ്പക്കാർ ഇയാളുടെ വീട്ടിലെ നിത്യ സന്ദർശകരായിരുന്നു.
ഇവർ ഇവിടെ നിന്നും കഞ്ചാവ്  ഉപയോഗിക്കുന്നുണ്ടെന്ന് മനസിലാക്കി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. നർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷൻ B യുടെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈഎസ്പി ബിജു വി നായരുടെയും നേതൃത്വത്തിൽ ISHO MK രാജേഷ് , SI മാരായ ദേവിക,  നിധിൻ, GSI അനിൽകുമാർ, ASI രശ്മി, CPO മഹേഷ് , ബിനോയി, ജയേഷ് എന്നിവരാണ് പ്രതിയെയും കഞ്ചാവ് ചെടിയും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *