ബാങ്കോക്ക് വിമാനത്താവളത്തിൽ;ആറ് ഇന്ത്യക്കാർ അറസ്റ്റിൽ
ബാങ്കോക്ക് വിമാനത്താവളത്തിൽ ആറ് ഇന്ത്യക്കാർ അറസ്റ്റിലായതായി റിപ്പോർട്ട്.പാണ്ട അടക്കം നിരവധി മൃഗങ്ങളെ തായ്‍ലന്റിൽനിന്ന് കടത്തിക്കൊണ്ടുവരാൻ ശ്രമം. ഇവരിൽ നിന്ന് പാമ്പും പല്ലിയും അടക്കം 87 മൃഗങ്ങളെ പിടികൂടി. ചെക്ക് ഇൻ ചെയ്ത ലഗേജിനുള്ളിൽനിന്നുമാണ് ഇവയെ കണ്ടെത്തിയത്. പിടിയിലായത് ബാങ്കോക്കിൽനിന്ന് മുംബൈയിലേക്കുള്ള യാത്രക്കാരാണ്. ഇവരിൽനിന്ന് കണ്ടെടുത്ത മൃഗങ്ങൾ വംശനാശഭീഷണി നേരിടുന്നവയാണെന്നാണ് വിവരം. തായ്‍ലൻഡിൽ 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.