ശിവഗിരി തീർത്ഥാടനം മുംബൈ സംഘം 28 ന് യാത്ര തിരിക്കും.
മുംബൈ:അറിവിൻ്റെ തീർത്ഥാടനമെന്ന ശിവഗിരി തീർത്ഥാടനത്തിനായി മുംബയിൽ നിന്ന് അറുപത് അംഗ തീർത്ഥാടകർ ട്രെയിൻ മാർഗ്ഗം ഡിസംബർ 28 ന് ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യൂണിയൻ പ്രസിഡന്റ് എം ബിജുകുമാർ,വൈസ് പ്രസിഡന്റ് റ്റി കെ മോഹൻ എന്നിവരുടെ നേതൃത്വത്തിൽ കുർള ടെർമിനലിൽ നിന്ന് നേത്രാവതി എക്സ്പ്രെസ്സിൽ യാത്ര തിരിക്കും.
മൂന്ന് ദിവസം നടക്കുന്ന തൊണ്ണൂറ്റി രണ്ടാമത് തീർത്ഥാടന സമ്മേളനങ്ങൾ,ഘോഷയാത്ര,പുതുവർഷ പൂജ തുടങ്ങിയ പരിപാടിയിൽ പങ്കെടുത്ത ശേഷം അരുവിപ്പുറം ക്ഷേത്രത്തിൽ ഒരു ദിവസം താമസിച്ച് ജനുവരി 02 ന് മുംബൈയിലേക്ക് മടങ്ങും.
.കഴിഞ്ഞ മൂന്ന് വർഷമായി മുംബൈയിൽ നിന്ന് ഒട്ടനവധി തീർത്ഥാടകരാണ് ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കുന്നത്. ശരീരശുദ്ധി,ആഹാരശുദ്ധി,മനഃശുദ്ധി,വാക്ക് ശുദ്ധി,കർമ്മശുദ്ധി എന്നി പഞ്ചശുദ്ധിയോടുകൂടി വ്രതം അനുഷ്ടിച്ചാണ് തീർത്ഥാടനത്തിൽ പങ്കുകൊള്ളുന്നതെന്ന് സംഘാടകരിൽ ഒരാളായ എം.ബിജുകുമാർ അറിയിച്ചു.