ശിവഗിരി തീർത്ഥാടനം : മുംബൈ സംഘം നാട്ടിലേയ്ക്ക്
മുംബൈ/ കൊല്ലം: തെണ്ണുറ്റിരണ്ടാമത് ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ ശ്രിനാരായണ ധർമ്മ പരിപാലന യോഗം മുംബയ്- താനേയൂണിയൻ പ്രസിഡന്റ് എം. ബിജുകുമാർ വൈസ് പ്രസിഡൻ്റ് ടി.കെ മോഹൻ എന്നിവരുടെ നേത്വത്യത്തിൽ നേത്രാവതി എക്സ്പ്രസ്സ് ട്രെയിനിൽ കേരളത്തിലേക്ക് യാത്രതിരിച്ചു. തീർത്ഥാടന ജാഥാ ക്യാപ്റ്റൻ ടി.കെ. മോഹനാണ്.
2024 ഡിസംബർ 30,31, 2025 ജനുവരി 1 എന്നി തിയതികളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്ന എഴുപത് പേരിൽ 48 പേരാണ് ഇന്നലെ ട്രയിൻ മാർഗ്ഗം യാത്ര തിരിച്ചത് ബാക്കിയുള്ള തീർത്ഥാടകർ നാട്ടിൽ നിന്ന് ചേരുന്നതായിരിക്കുമെന്ന് ബിജുകുമാർ അറിയിച്ചു.
“ശിവഗിരി തീർത്ഥാടനം” : ബിജുകുമാർ (പ്രസിഡന്റ് :SNDP മുംബൈ -താന യൂണിയൻ )
സർവ്വജനതയുടേയും രാജ്യത്തിന്റേയും സർവ്വതോമുഖമായ പുരോഗതിയ്ക്കാവശ്യമുള്ളതെല്ലാം ശിവഗിരിതീർത്ഥാടത്തിൽ അടങ്ങിയിരിക്കുന്നു.സ്വതന്ത്രഭാരതത്തിന്റെ വിധികർത്താക്കൾ വിദഗ്ദ്ധമായി ചിന്തിക്കുന്നതിനും എത്രയോ മുമ്പാണ് വിശ്വഗുരുവായ ശ്രീനാരായണഗുരു വിദ്യാഭ്യാസം,ശുചിത്വ, ഈശ്വരഭക്തി,സംഘടന,കൃഷി, കച്ചവടം,കൈത്തൊഴിൽ,ശാസ്ത സാങ്കേതിക പരിശീലനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും അവ പ്രായോഗികമാക്കേണ്ടുന്ന രീതികളെക്കുറിച്ചും വിചിന്തനം ചെയ്തു മാർഗ്ഗനിർദ്ദേശം നൽകിയത് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.തീർത്ഥാടകർ ശ്രീകൃഷ്ണ ഭഗവാന്റെ പീതാംബരംചുറ്റിശ്രീബുദ്ധഭഗവാന്റെ ശരീരശുദ്ധി, വാക്ശുദ്ധി,ആഹാരശുദ്ധി,മനശുദ്ധി,കർമ്മശുദ്ധി എന്നീ ശുദ്ധിപഞ്ചകത്തെ അനുഷ്ഠിച്ച് ആത്മോപദേശശതകവും,ഈശ്വരസ്തോത്രങ്ങളും ഭക്തിപൂർവ്വം ആലപിച്ചു ശ്രീമുത്തുനബിയുടെ സർവ്വസാഹോദര്യ സിദ്ധാന്തത്തോടെയും യേശുദേവൻ്റെ സ്നേഹ ര്യണ്യത്തോടെയും, യൂറോപ്യന്മാരുടെ ആണ്ടുപിറപ്പായ ജനുവരി ഒന്നാം തീയതി ബ്രഹ്മവിദ്ധ്യാസ്വരൂപിണിയായ ശാരദാംബികയെ വന്ദിച്ച് മതമഹാപാഠശാലയിൽ -ബ്രഹ്മവിദ്ധ്യാലയത്തിൽ നിന്നുമുതിരുന്ന ആത്മവിദ്യയെ നുകർന്ന് മുമ്പ് പറഞ്ഞ വിഷയങ്ങളെക്കുറിച്ചുള്ള പ്രായോഗിക ജ്ഞാനം നേടിപുതുവർഷത്തിന്റെ പുലരിയിൽ തീർത്ഥാടകർ മടങ്ങുന്നു.
മൂന്ന് ദിവസം നടക്കുന്ന അറിവിൻ്റെ തീർത്ഥാടനത്തിൽ പങ്ക് ചേർന്ന ശേഷം മുംബയിൽ നിന്നുള്ള തീർത്ഥാടകൾ മലയാളക്കരയിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ച അറുവിപ്പുറം ശിവപ്രതിഷ്ഠ കുടികൊള്ളുന്നതും, അതിമഹത്തായ സംഘടനയായ ശ്രിനാരായണ ധർമ്മ പരിപാലന യോഗം എന്ന സംഘടനയ്ക്ക് ആരംഭം കുറിച്ച അരുവിപ്പുറം എന്ന പുണ്യഭൂമിയിലെ മഠത്തിൽ ഒരു ദിവസവും രാത്രിയും ചിലവഴിച്ച ശേഷം ജനുവരി 2,2025 ന് സംഘം മുംബയ്ക്ക് ട്രെയിൻ മാർഗ്ഗം തിരിച്ച് വരും.
യാത്യേ മധ്യേ ശനിയാഴ്ച തീർത്ഥാടകർക്ക് ഉച്ച ഭക്ഷണം നൽകിയ ശ്രി.കെ.റ്റി.പ്രകാശ് ( നെരുൾ), ലഘുഭക്ഷണം നൽകിയ കെ.കെ. സുധാകരൻ & സുദർശന പണിക്കർ (സാക്കിനാക്ക),രാത്രി ഭക്ഷണം നൽകിയ രതീഷ് ബാബു (ശാഖാ സെക്രട്ടറി- നെരൂൾ), ഞായാഴ്ച പ്രഭാത ഭക്ഷണം കണ്ണൂരിൽ നൽകിയ എ കെ പ്രദിപ് കുമാർ (എയിംസ് ഗ്രുപ്പ് മുംബയ് & കലാ ഗുരുകുലം,കണ്ണൂർ), ഉച്ചയ്യക്ക് ഭക്ഷണം നൽകിയ ജയൻ തോപ്പിൽ (വിസ്മയാ ഡൈമണ്ട്, ത്രിശ്ശൂർ & ശ്രിനാരായണ ധർമ്മ പരിക്ഷത്ത്, ത്രിശ്ശൂർ ജില്ലാ കമ്മിറ്റി) എന്നിവർക്ക് ഹൃദയത്തിൻ്റെ ഭാക്ഷയിൽ കൃതഞ്ജത രേരപ്പെടുത്തുന്നതിനോടപ്പം അവർക്കും കുടുംബത്തിനും അനുകമ്പ മൂർത്തിയായ ശ്രിനാരായണ ഗുരുവിൻ്റെ കൃപയും കടാക്ഷവും നിറഞ് നിൽക്കാൻ പ്രാർത്ഥിക്കുന്നു.
മുംബയിൽ നിന്ന് പങ്കെടുക്കുന്ന തീർത്ഥാടകരുടെ എല്ലാം കാര്യങ്ങളും ഏകോപിപ്പിക്കുവാൻ മുൻകൈ എടുത്ത് കഴിഞ്ഞ നാല് മാസമായി കർമ്മ രംഗക്കുള്ള പി.കെ ബാലകൃഷ്ണൻ അവർകളുടെ പ്രവർത്തനം ശ്ലാഘനീയമാണ്.