ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥിതി അതീവ ഗുരുതരം

വത്തിക്കാൻ സിറ്റി :ആഗോള കത്തോലിക്കാ സഭാ മേധാവി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഗുരുതരമായ ബ്രോങ്കൈറ്റിസും ന്യുമോണിയയും ബാധിച്ച് അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 88 കാരനായ പോപ്പ്, താന്‍ സുഖം പ്രാപിക്കില്ലെന്ന് ഭയപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്.
ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടര്‍ന്ന് ഈ മാസം ആദ്യമാണ് പോപ്പിനെ റോമിലെ ജെമെല്ലി ആശുപത്രിയിലെ ഒരു പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിചചത്. ഇതോടെ, നിരവധി പൊതുപരിപാടികള്‍ റദ്ദാക്കാന്‍ കാരണമായി.തിങ്കളാഴ്ച അദ്ദേഹത്തിന്റെ ബ്രോങ്കൈറ്റിസ് അതി സങ്കീര്‍ണ്ണമായ ‘പോളിമൈക്രോബയല്‍ അണുബാധ’ ആയി മാറിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു അദ്ദേഹത്തിന് രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു എന്ന് വത്തിക്കാന്‍ അറിയിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.