സിസ്റ്റർ ജോസ് മരിയ കൊലപാതക കേസിൽ വിധി ഇന്ന്
കോട്ടയം: പാലായിലെ സിസ്റ്റർ ജോസ് മരിയ കൊലപാതക കേസിൽ കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും. പിണ്ണാക്കനാട് മൈലാടി എസ് എച്ച് കോൺവെന്റിലെ സിസ്റ്റർ ജോസ് മരിയയാണ് തലയ്ക്കടിയേറ്റു മരിച്ചത്. കാസർകോട് സ്വദേശി സതീഷ് ബാബുവാണ് സംഭവത്തിൽ പ്രതി. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതി ഇപ്പോൾ.