പണ്ഡിറ്റ് സഞ്ജയ് റാം മറാഠെ അന്തരിച്ചു
താനെ :പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഹാര്‍മോണിസ്റ്റുമായ പണ്ഡിറ്റ് സഞ്ജയ് റാം മറാഠെ അന്തരിച്ചു. താനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 68 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.
ഇതിഹാസ സംഗീതജ്ഞന്‍ പണ്ഡിറ്റ് റാം മറാഠെയുടെ മൂത്ത മകനാണ് പണ്ഡിറ്റ് സഞ്ജയ് മറാഠെ. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിലും ആഴത്തില്‍ വേരുകളുള്ള പാരമ്പര്യമാണ് അദ്ദേഹത്തിന്റേത്. ഹാര്‍മോണിയത്തിലും മെലഡിയിലും അദ്ദേഹം പ്രശ്‌സ്തി നേടി.മറാത്തി നാടകരംഗത്തും അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. തൻ്റെ ഇളയ സഹോദരൻ മുകുന്ദ് മറാഠേയ്‌ക്കൊപ്പം പണ്ഡിറ്റ് സഞ്ജയ് മറാത്തെ അവരുടെ പിതാവിൻ്റെ ശതാബ്ദിയുടെ ഭാഗമായി പ്രശസ്ത മറാത്തി സംഗീത നാടകമായ സംഗീത് മന്ദാർമാല പുനരുജ്ജീവിപ്പിക്കുകയും അരങ്ങേറുകയും ചെയ്തു.