നേരത്തെ കോസ്റ്റ്ഗാർഡ് കെട്ടിയ ടൗലൈൻ കടൽ പ്രക്ഷുബ്ദയമായതോടെ പൊട്ടിപ്പോയിരുന്നു. ഇന്ന് വൈകീട്ട് ആറ് മണിയോടെ വീണ്ടും ടൗ ലൈൻ ബന്ധിപ്പിക്കുകയായിരുന്നു.ഇതോടെ കൂടുതൽ ഉൾക്കടലിലേക്ക് കപ്പലിനെ നീക്കുന്ന ജോലികൾ തുടങ്ങി. നാവികസേനയുടെ ഹെലികോപ്റ്റർ വഴിയാണ് വാൻ ഹൈ 503ലേക്ക് സാൽവേജ് ക്രൂവിനെ ഇറക്കിയത്. കപ്പലിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. ഒരു ഘട്ടത്തിൽ കൊച്ചി – തൃശ്ശൂർ തീരത്തിന് 40 നോട്ടിക്കൽ മൈൽ അടുത്തേക്ക് വരെ കപ്പൽ എത്തിയിരുന്നു.