‘നളന്ദ നൃത്യോത്സവ് 2025-‘ൽ സിമ്രാൻ ചിറയിലിന് ‘നൃത്യ നിപുണ’ പുരസ്ക്കാരം

0

മുംബൈ: 2025-ലെ പ്രശസ്തമായ നളന്ദ നൃത്യോത്സവത്തിലെ മാസ്മരിക പ്രകടനത്തിന് ഭരതനാട്യം നർത്തകി സിമ്രാൻ ചിറയിലിന്  ‘നൃത്യനിപുണ’ പുരസ്ക്കാരം ലഭിച്ചു. പ്രേക്ഷകരെ ഏറ്റവും ആകർഷിപ്പിക്കുന്ന വിധം വർണ്ണാഭിനയത്തിലൂടെയും സാത്വതിക ഭാവപ്രകടങ്ങളിലൂടെയും പുലർത്തിയ നൃത്യമികവാണ് സിമ്രാന് ഈ വിശിഷ്ട അംഗീകാരം നേടിക്കൊടുത്തത്.

ചാരുകേശി രാഗത്തിലും ആദി താളത്തിലും പശ്ചാത്തലമാക്കി ശിവന്റെ പ്രപഞ്ച നൃത്തത്തോടുള്ള ആദരസൂചകമായ ‘യാർ ആഡിനാർ’ൽ ആയിരുന്നു സിമ്രാൻ്റെ പ്രകടനം. ഗുരു രാധിക പി. നായർ (ഡോംബിവ്‌ലി ) ഉജ്ജ്വലമായി നൃത്തസംവിധാനം നിർവഹിച്ച ഈ നൃത്തം സങ്കീർണ്ണമായ ഭാവങ്ങളും വെല്ലുവിളി നിറഞ്ഞ നൃത്തച്ചുവടുകളും സമന്വയിപ്പിച്ച ഒരു ദൃശ്യവിസ്മയമായിരുന്നു.

പിന്നണിയിലെ വിശിഷ്ടമായൊരു സംഗീത സംഘം സിമ്രാൻ്റെ പ്രകടനത്തെ സമ്പന്നമാക്കി. ‘നട്ടുവാങ്ക’ത്തിൽ രാധിക പി.നായർ, ആലാപനം – സന്ധ്യാ പിഷാരടി , മൃദംഗം -ദക്ഷിണാമൂർത്തി പിള്ള, വയലിനിൽ ബാലുസുബ്രഹ്മണ്യം , പുല്ലാങ്കുഴൽ – രാഘവേന്ദ്ര ബാലിഗ എന്നിവരായിരുന്നു.

സിമ്രാൻ്റെ രണ്ടാമത്തെയും അവസാനത്തേതുമായ അവതരണം ‘സിരിപ്പ് ‘ആയിരുന്നു .രാഗമാലിക, ചതുശ്ര ഏക താളം എന്നീ പശ്ചാത്തലങ്ങളിൽ ഒരുക്കിയ ഇത് “ചിരി” എന്നർത്ഥം വരുന്ന സിരിപു, സാർവത്രിക വികാരത്തിന്റെ എണ്ണമറ്റ ആവിഷ്കാരങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. ക്ലാസിക്കൽ തമിഴ് സാഹിത്യത്തിൽ വിവരിച്ചിരിക്കുന്ന 62 തരം ചിരികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രചിക്കപ്പെട്ട ഒരു ഊർജ്ജസ്വലമായ അഭിനയ കൃതിയാണ് സിരിപ്പ് ‘ . സമ്പന്നവും വൈവിധ്യപൂർണ്ണവുമായ അവതരണത്തിലൂടെ , പ്രായം, സംസ്കാരം, സന്ദർഭം എന്നിവയെ മറികടക്കുന്ന ആഴത്തിലുള്ള മാനുഷിക അനുഭവമായി സിമ്രാൻ്റെ ‘സിരിപ്പു’ എടുത്തുകാണിച്ചു. ഗുരു രാധിക പി. നായരുടെ സർഗ്ഗാത്മക വൈഭവത്തെയും, കഥാപാത്രങ്ങൾക്കിടയിൽ സുഗമമായി മാറി പ്രേക്ഷകരിൽ നിന്ന് ചിരിയുടെ തരംഗങ്ങൾ ഉണർത്തുന്ന സിമ്രാൻ ചെറായിലിന്റെ സൂക്ഷ്മമായ കലാവൈഭവത്തെയും ഈ കലാസൃഷ്ടി സമർത്ഥമായി പ്രദർശിപ്പിക്കുകയുണ്ടായി .
ഈ പ്രകടനങ്ങളാണ് സിമ്രാൻ ചെറായിലിന് ‘നൃത്യ നിപുണ’ പുരസ്‌ക്കാരത്തിന് അർഹയാക്കിയത് .

നാലാം വയസ്സിലാണ് സിമ്രാൻ്റെ ഭരതനാട്യ യാത്ര ആരംഭിക്കുന്നത്. ‘നളന്ദ നൃത്യ കലാ മഹാവിദ്യാലയ’ത്തിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദം നേടുകയും ഇപ്പോൾ തുടർച്ചയായി രണ്ട് വർഷം ‘അക്കാദമിക് എക്സലൻസ് ‘അവാർഡുകൾ നേടി മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കാനും സിമ്രാന് സാധിച്ചിട്ടുണ്ട് ..

നാഷണൽ സെന്റർ ഫോർ ദി പെർഫോമിംഗ് ആർട്‌സ് (NCPA), G20 സമ്മിറ്റ്, മൈസൂർ അസോസിയേഷൻ, താജ് ലാൻഡ്‌സ് എൻഡ്, മറ്റ് നിരവധി പ്രശസ്തമായ വേദികളിൽ സിമ്രാൻ ഇതിനകം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. അവരുടെ പ്രകടനങ്ങളുടെ മികവിനും കലാപരതയ്ക്കും നിരന്തരം നിരൂപക പ്രശംസ നേടിയിട്ടുമുണ്ട്. ചടുലമായ അവതരണങ്ങൾ സദസ്സിന് നവ്യാനുഭവമായി മാറിയിട്ടുമുണ്ട്. നൃത്തരംഗത്തെ പ്രമുഖ വ്യക്തികളിൽ നിന്ന് വലിയ പ്രശംസ നേടിയെടുക്കാനും സിമ്രാന് സാധിച്ചിട്ടുണ്ട്.. നളന്ദ നൃത്യ കലാ മഹാവിദ്യാലയ പ്രിൻസിപ്പൽ ഡോ. ഉമ റെലെ സിമ്രാനെ അഭിനന്ദിച്ചു.നളന്ദ നൃത്യ കലാ മഹാവിദ്യാലയത്തിൻ്റെ സ്ഥാപക അന്തരിച്ച പത്മഭൂഷൺ ഡോ. കനക് റെലെയുടെ അനുഗ്രഹവും ആശിർവാദവും സിമ്രാന് ലഭിച്ചതുപോലെ തോന്നിയതായും അവർ അനുമോദിച്ചുകൊണ്ടു പറഞ്ഞു. . നൃത്യോത്സവത്തിലെ മുഖ്യാതിഥിയും മുതിർന്ന ഗുരുവുമായ ദീപക് മജുംദാർ സിമ്രാന്റെ മികച്ച പ്രകടനത്തിന് നേരിട്ട് അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു.

‘നൃത്തപ്രഭ നൃത്ത വിദ്യാലയ’ത്തിൽ ഗുരു  ഷൈലജ മേനോൻ്റെ മാർഗനിർദേശത്തിലൂടെ നാലാം വയസ്സിൽ ഭരതനാട്യം അഭ്യസിക്കാൻ ആരംഭിച്ച സിമ്രാൻ ഏഴ് വർഷത്തെ അടിസ്ഥാന പരിശീലനം അവിടെ നിന്ന് പൂർത്തിയാക്കിയ ശേഷം തന്റെ ഗുരുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മുംബെയിലെ പ്രശസ്തമായ നളന്ദ നൃത്യ കലാ മഹാവിദ്യാലയത്തിൽ ഭരതനാട്യത്തിൽ തുടർപഠനം നടത്തി . പരിചയസമ്പന്നരായ ഗുരുക്കന്മാരുടെ മാർഗ്ഗനിർദ്ദേശത്തോടെ, നളന്ദയിൽ നിന്നും സിമ്രാൻ ഇപ്പോൾ ബിരുദാനന്തര ബിരുദം പൂർത്തിയാക്കാൻ ഒരുങ്ങുന്നു.

ഭരതനാട്യത്തിനോടോപ്പം ജാസ്, ബാലെ,എന്നിവയിലും മറ്റ് സമകാലിക നൃത്തങ്ങളിലും പരിശീലനം നേടിയ സിമ്രാൻ ചിറയിൽ സെന്റ്.സെന്റ്‌സേവിയേഴ്സ് കോളേജിൽനിന്ന് മാസ്സ് മീഡിയയിൽ (ജേർണലിസം ) ബിരുദം നേടിയിട്ടുണ്ട്. കൂടാതെ ലോ കോളേജിൽനിന്ന് Intellectual Property Rightsൽ ബിരുദവും നേടിയിട്ടുണ്ട്.

നളന്ദയിലെ ഗുരുക്കന്മാരുടെ ആശീർവാദത്തോടെ സിമ്രാൻ NCPA , ജി 20 ഉച്ചകോടി, വിവിധ നൃത്തോത്സവങ്ങൾ എന്നിവയുൾപ്പെടെ മുംബൈയിലുടനീളമുള്ള നിരവധി വേദികളിൽ നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.സിനിമാമേഖലയിൽ നിർമ്മാണ-സംവിധാന രംഗത്ത് സഹകരിച്ച് പ്രവർത്തിച്ചുവരികയാണ് സിമ്രാൻ.

കോട്ടയം സ്വദേശികളായ ബാബു സി. സക്കറിയയും ബെറ്റ്സി ബാബുവിൻ്റെ യും മകളാണ് സിമ്രാൻ ചിറയിൽ .മുംബൈയിൽ ബോറിവ്‌ലിയിൽ താമസിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *