ചലച്ചിത്ര നടന്‍ സിദ്ദിഖിന്റെ മൂത്ത മകൻ റാഷിന്‍ അന്തരിച്ചു
കൊച്ചി: ചലച്ചിത്ര നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫര്‍ഹീന്‍, നടൻ ഷഹീൻ സിദ്ദീഖ് എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം ഇന്ന് വൈകിട്ട് നാല് മണിക്ക് പടമുകൾ ജുമാ മസ്ജിദിൽ നടക്കും.
സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്‍റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖും ഷഹീന്‍ സിദ്ദിഖും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു