നടിയുടെ ഗുരുതര ലൈംഗിക ആരോപണം: സിദ്ധിഖ് രാജിവെച്ചു
കൊച്ചി: അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയായ നടൻ സിദ്ദിഖിനെതിരെ അതീവഗുരുതരമായ ലൈംഗിക ആരോപണവുമായി നടിയും മോഡലുമായ രേവതി വന്നതിനു പിന്നാലെ സിദ്ധിഖ് രാജിവെച്ചു. ‘അമ്മ പ്രസിഡന്റ് മോഹൻലാലിന് ഇമെയിൽ വഴിയാണ് രാജിക്കത്ത് അയച്ചത് . നടൻ സിദ്ദിഖ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത് ആരോപിച്ചു. ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു. സിദ്ദിഖ് കൊടും ക്രിമിനലാണ് എന്നും രേവതി സമ്പത്ത് ആരോപിച്ചു.