സിദ്ധാർഥിന്റെ മരണശേഷം പാരതിയുമായി പെൺകുട്ടി; പരാതി പരിശോധിക്കപ്പെടും
വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്റെ മരണ ശേഷം കോളേജിലെ ഒരു വിദ്യാർത്ഥിനി പരാതി നൽകിയത് ദുരൂഹം. സിദ്ധാർഥ് മരിച്ച ദിവസമായ ഫെബ്രുവരി 18-നാണ് പെൺകുട്ടി കോളേജ് അധികൃതർക്ക് പരാതി നൽകിയതെന്നാണ് വിവരം.ഫെബ്രുവരി 18ന് കോളേജിന് ലഭിച്ച പരാതി കോളജ് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് കൈമാറിയത് 20നാണ്. സിദ്ധാർത്ഥ് ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. ഫെബ്രുവരി 14ന് കോളജില്‍ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ആരോപണം. മരണം സംഭവിച്ചതിനാല്‍ കുറ്റാരോപിതന് നോട്ടീസ് നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് ആഭ്യന്തര പരാതി സെല്ലിന്റെ റിപ്പോര്‍ട്ട്.
ഈ മാസം 18നാണ് ഹോസ്റ്റൽ ശുചിമുറിയിൽ തുങ്ങി മരിച്ച നിലയിൽ സിദ്ധാർഥനെ കണ്ടെത്തിയത്. വിദ്യാർത്ഥി ക്രൂരമായി മർദ്ധിക്കപ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു.രണ്ട് മൂന്ന് ദിവസം പഴക്കമുള്ള നിരവധി മുറിവുകൾ സിദ്ധാർഥിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. ഇതിൽ കഴുത്തിലെ മുറിവിൽ ആസ്വഭാകതയുണ്ട്, കഴുത്തിലെ കുരിക്കിന്റെ മുറിവ് ആസ്വഭാവികമാണ്.തൂങ്ങിയത് തന്നെയാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മാർട്ടം റിപ്പോർട്ട്.
ഇതേസമയം സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി കീഴടങ്ങി. മലപ്പുറം സ്വദേശി അമീന്‍ അക്ബര്‍ അലി കല്‍പ്പറ്റ കോടതിയിലാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 11 ആയി. സിദ്ധാർത്ഥിനെ ആക്രമിച്ച 19 പ്രതികള്‍ക്ക് പഠന വിലക്കും ഏര്‍പ്പെടുത്തി. കോളജ് ആന്റി റാഗിങ് സെല്ലിന്റേതാണ് നടപടി. 3 വര്‍ഷത്തേയ്ക്കാണ് പഠന വിലക്കേര്‍പ്പെടുത്തിയത്.