സിദ്ധാർഥിന്റെ മരണം രണ്ട് പ്രതികൾ കൂടി പിടിയിൽ; പ്രതിയിൽ ഒരാളെ പിടികൂടിയത് കരുനാഗപ്പള്ളിയിൽ നിന്ന്
കൊല്ലം: പൂക്കോട്ട് സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികൾ കൂടി കസ്റ്റഡിയിൽ. പ്രതികളിൽ ഒരാളെ കണ്ടെത്തിയത് കരുനാഗപ്പള്ളയിൽ നിന്നും.ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു പ്രതി അൽത്താഫ്. തുടർന്ന് ഒരു പ്രതി കൂടി കീഴടങ്ങി പ്രധാന പ്രതികളിൽ ഒരാളായ കാശിനാഥനാണ് കീഴടങ്ങിയത്.ഇതോടെ പിടിയിലായവരുടെ എണ്ണം 13 ആയി. ഇനി അഞ്ചു പേരുകൂടി പിടിയിലാകാനുണ്ട്
ഇതുമായി ബന്ധപ്പെട്ട പെൺകുട്ടിയുടെ പരാതി വ്യാജമെന്ന് പരാമർശം. പെൺകുട്ടിയുടെ പേരിൽ കേസെടുക്കണമെന്ന് സിദ്ധാർഥിന്റെ അച്ഛൻ, നിയമ പോരാട്ടം തുടരുമെന്നും മരണത്തിനു പിന്നിൽ വേറൊരു സംഘടനക്കും പങ്കിലെന്നും, Sfi മാത്രമാണ് കാരണമെന്നും സിദ്ധാർഥിന്റെ അച്ഛൻ മാധ്യമങ്ങളിൽ പറഞ്ഞു .Sfi-യുടെ സ്പോൺസേർഡ് പരാതിയാണ് പെൺകുട്ടിയുടേതെന്നും ആരോപണം.