സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കണം; ഗവർണറുടെ നിർദേശം

0

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതിൽ ഇടപെട്ട് ഗവർണർ. വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ വിസിക്ക് നിർദേശം നൽകി ഗവർണർ. സസ്പെൻഷൻ പിൻവലിച്ചതിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും വിസിയോട് ഗവർണർ ആവശ്യപ്പെട്ടിരിക്കുകയാണ്.

നിയമോപദേശം പോലും തേടാതെ വിദ്യാർഥികളുടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ വൈസ് ചാൻസലർ റദ്ദാക്കിയ സംഭവത്തിലാണ് ഗവർണർ ഇപ്പോൾ വിശദീകരണം തേടിയിരിക്കുന്നത്. സിദ്ധാർഥനെതിരായ ആൾക്കൂട്ട വിചാരണയിൽ നേരിട്ടു പങ്കാളികളാകുകയോ കുറ്റകൃത്യം അധികൃതരിൽനിന്ന് മറച്ചുവയ്ക്കുകയും ചെയ്ത വിദ്യാർഥികൾക്ക് എതിരെയാണ് ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തിരുന്നത്.

മൊത്തം 31 വിദ്യാർത്ഥികളെ കോളജിൽനിന്നു പുറത്താക്കുകയും, ഹോസ്റ്റലിൽ ഉണ്ടായിരുന്ന 90 പേരെ 7 ദിവസത്തേക്കു സസ്പെൻഡ് ചെയ്യുകയും ചെയ്തു. സസ്പെൻഷൻ നടപടി നേരിട്ടവർ നൽകിയ അപ്പീലിൽ വിസി, സീനിയർ ബാച്ചിലെ 2 പേരുൾപ്പെടെ 33 വിദ്യാർഥികളെ തിരിച്ചെടുക്കുകയായിരുന്നു. വിസിക്കു കിട്ടിയ അപ്പീൽ ലോ ഓഫിസർക്ക് നൽകാതെ സർവകലാശാല ലീഗൽ സെല്ലിൽത്തന്നെ തീർപ്പാക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *