സിദ്ധാർഥന്‍റെ മരണം; പ്രതികളുടെ ജാമ്യ ഹർജിയിൽ കക്ഷി ചേരാൻ അമ്മയ്ക്ക് അനുമതി

0

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെ.എസ്. സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രതികൾ നൽകിയ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ മാതാവിനെ അനുവദിച്ചു. പ്രതികളുടെ ജാമ്യപേക്ഷയെ എതിർത്തുകൊണ്ട് സിദ്ധാർഥന്‍റെ മാതാവ് ഷീബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യ ഹർജി ഈ മാസം 22ന് പരിഗണിക്കാൻ ജസ്റ്റിസ് മുഹമ്മദ് നിയാസ് മാറ്റി.

സിദ്ധാർഥന്‍റെ മരണകാരണം ഇപ്പോഴും അവ്യക്തമാണ്. സിബിഐയുടെ അന്തിമ റിപ്പോർട്ടിൽ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സിദ്ധാർഥിന്‍റെ അമ്മ പറയുന്നു. അതിക്രൂരമായ ആക്രമണമാണ് തന്‍റെ മകൻ നേരിട്ടത്. സിദ്ധാർഥന് വൈദ്യസഹായം നൽകാൻ പോലും പ്രതികൾ തയാറായില്ലെന്നും സിബിഐയുടെ അന്തിമ റിപ്പോർട്ടിൽനിന്നും കേസിൽ തുടരന്വേഷണം വേണമെന്ന കാര്യം വ്യക്തമാണെന്നും അമ്മ ഹർജിയിൽ പറയുന്നു.

സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് 20 ഓളം വിദ്യാർഥികളാണ് അറസ്റ്റിലായത്. ഇതിൽ പത്തോളം വിദ്യാർഥികളാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിക്കുന്നതിനിടെയാണ് സിദ്ധാർഥിന്‍റെ അമ്മയെ കക്ഷി ചേർക്കാൻ കോടതി അനുവദിച്ചത്

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *