സിദ്ധാർഥന്‍റെ മരണം: സിബിഐ അന്വേഷണത്തിൽ ഉടൻ നടപടി വേണമെന്ന് ഹൈക്കോടതി
കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറിയുള്ള വിജ്ഞാപനത്തിന് എത്രയും വേഗം നടപടിയെടുക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ഉചിതമായ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും ഓരോ നിമിഷവും വൈകുന്നച് കേസിനെ ബാധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
എന്തുകൊണ്ടാണ് അന്വേഷണം വൈകുന്നതെന്നും ആരാണ് ഇതിന് ഉത്തരവാദികളെന്നും കോടതി ചോദിച്ചു. 18 ദിവസം വൈകിയാണ് സംസ്ഥാന സർക്കാർ രേഖകൾ കൈമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ലറിക്കൽ ജോലികൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നിട്ടും ഇത്ര ദിവസം വൈകിപ്പിച്ചതിന് ആരാണ് ഉത്തരവാദികൾ.
സിബിഐ അന്വേഷണത്തിനുള്ള നടപടികൾ സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചു സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. ഹർജി 9 ന് വീണ്ടും പരിഗണിക്കും.