കുഴൂർ വിൽസന്റെ പുസ്തകം പ്രകാശനം ചെയ്തു.
ഷാർജ: കവി കുഴൂർ വിൽസന്റെ ‘ കുഴൂർ വിൽസന്റെ കവിതകൾ’ എന്ന കൃതിയുടെ പരിഷ്കരിച്ച പതിപ്പ് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകൻ കെ പി കെ വെങ്ങര, സിന്ധു വി എസ് എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. ചിരന്തന ബുക്ക് സ്റ്റാളിൽ നടന്ന പ്രകാശന ചടങ്ങിൽ ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കവി പി ശിവപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. രമേഷ് പെരുമ്പിലാവ്, കെ രഘുനന്ദനൻ, അനിൽ നായർ എന്നിവർ പ്രസംഗിച്ചു. കുഴൂർ വിൽസൺ കവിത ചൊല്ലുകയും മറുപടി പ്രസംഗം നടത്തുകയും ചെയ്തു. മാധ്യമ പ്രവർത്തകൻ റോയ് റാഫേൽ അവതാരകനായിരുന്നു.