ഷാര്‍ജ പുസ്തകോത്സവത്തിനു എത്തുന്നവര്‍ക്ക് സൗജന്യ ബോട്ട് യാത്ര
ഷാര്‍ജ: വായനക്കാര്‍ക്ക് സൗജന്യ ബോട്ട് യാത്രയൊ രുക്കി രാജ്യാന്തര പുസ്തകമേളയുടെ സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റി. ഷാര്‍ജ രാജ്യാന്തര പുസ്തകമേളക്ക് എത്തുന്ന പ്രവാസികള്‍ക്കും വിദേശികള്‍ക്കും രാജ്യത്ത് കഴിയുന്നവര്‍ക്കുമെല്ലാം ബോട്ട് യാത്ര ആസ്വദിക്കാനാവും. ദുബൈ റോഡ്‌സ് അതോറിറ്റി(ആര്‍ടിഎ)യുമായി സഹകരിച്ചാണ് ഷാര്‍ജ ബുക്ക് അതോറിറ്റി ഇത്തരം ഒരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഷാര്‍ജ പുസ്തകോത്സവം നടക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററിനും ഷാര്‍ജ അക്വാറിയം സ്‌റ്റേഷനും ഇടയിലാവും ബോട്ട് സര്‍വിസ്. പുസ്ത മേള അവസാനിക്കുന്നതുവരെ സര്‍വിസ് ഉണ്ടാവും. 10 ബോട്ടുകളാണ് ഇതിനായി ആര്‍ടിഎ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എക്‌സ്‌പോ സെന്ററിന് സമീപം പ്രത്യേക സജ്ജമാക്കിയ താല്‍ക്കാലിക ബോട്ട് ജെട്ടി വഴിയാണ് യാത്ര യാഥാര്‍ഥ്യമാക്കിയിരിക്കുന്നതെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ഡയരക്ടര്‍ ബദര്‍ മുഹമ്മദ് വ്യക്തമാക്കി.
ദുബൈയിലെ ബര്‍ദുബൈയിലുള്ള അല്‍ ഗുബൈബ മറൈന്‍ സ്‌റ്റേഷനില്‍നിന്നും പുസ്തകോത്സവം പ്രമാണിച്ച് ഗതാഗതക്കുരുക്കില്ലാതെ സന്ദര്‍ശകര്‍ക്ക് എത്തിച്ചേരാന്‍ പ്രത്യേക ബോട്ട് സര്‍വിസും ആര്‍ടിഎ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷാര്‍ജ അക്വാറിയം സ്റ്റേഷന്‍ വരേയാണ് സര്‍വിസ്. തിരക്ക് കൂടുതലുള്ള വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വിസ് നടത്തുന്നത്.