കരുനാഗപ്പള്ളി എസ്ഐയുടെ വസ്തുക്കൾ ജപ്തി ചെയ്ത ഉത്തരവിനെതിരെ എസ് ഐ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളി.
കരുനാഗപ്പള്ളി: 2022 സെപ്റ്റംബർ അഞ്ചിന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ വച്ച് എസ് ഐ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, പ്രമോദ് എന്നീ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഭിഭാഷകനായ പനമ്പിൽ എസ് ജയകുമാറിനെ കസ്റ്റഡിയിൽ വച്ച് മർദ്ദിച്ചതിനെതിരെ പനമ്പിൽ എസ് ജയകുമാർ കരുനാഗപ്പള്ളി സബ് കോടതിയിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഫയൽ ചെയ്ത കേസിൽ എസ് ഐ ആയ അലോഷ്യസ് അലക്സാണ്ടറുടെ വസ്തു വകകൾ ജപ്തി ചെയ്തിരുന്നു. കരുനാഗപ്പള്ളി സബ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു അലോഷ്യസ് അലക്സാണ്ടർ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത അപ്പീൽ 70/24 തള്ളി. ഹൈക്കോടതി ജസ്റ്റിസ് ജി ഗിരീഷ് ഉത്തരവായി അഡ്വക്കേറ്റ് പനമ്പിൽ എസ് ജയകുമാറിന് വേണ്ടി അഡ്വക്കേറ്റ് ടിആർ രാജൻ ഹാജരായി