സ്ഥാനാര്‍ത്ഥി പര്യടനത്തിനിടയില്‍ വീണ്ടും അധ്യാപികയായി ശൈലജ ടീച്ചര്‍
വടകര: സ്ഥാനാര്‍ത്ഥി പര്യടനത്തിനിടയില്‍ വീണ്ടും അധ്യാപികയായി കെ കെ ശൈലജ. വിദ്യാര്‍ഥികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ടീച്ചര്‍ വീണ്ടും അധ്യാപികയായി എത്തിയത്. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു കെ കെ ശൈലജ ടീച്ചര്‍ വിദ്യാര്‍ഥികളോട് സംവദിച്ചത്.
ടീച്ചറമ്മ ടീച്ചറായതോടെ വിദ്യാര്‍ത്ഥികള്‍ ടീച്ചറോട് മഹാമാരികാലത്തെയും അധ്യാപികയായിരുന്ന കാലത്തെ കുറിച്ചും ചോദ്യങ്ങളുമായെത്തി. ടീച്ചറെ അടുത്തറിഞ്ഞതോടെ കുട്ടികള്‍ക്കും ഏറെ സന്തോഷമായി. ലോകം ആദരിച്ച ടീച്ചറുമായുള്ള സംവാദം നവ്യാനുഭമായതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
വടകര മണ്ഡലം പര്യടനത്തിനിടയിലാണ് വിദ്യാര്‍ത്ഥികളുമായി സമയം ചെലവഴിക്കാന്‍ ടീച്ചര്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തിയത്. വിദ്യാര്‍ഥികളുമായി സംവദിച്ച ടീച്ചര്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് സൗമ്യമായി മറുപടി നല്‍കിയാണ് മടങ്ങിയത് ടീച്ചര്‍ മടങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ ടീച്ചര്‍ക്ക് നിവേദനം നല്കി. വടകരയുടെ എം പിയായി ടീച്ചര്‍ മാറുമെന്ന് കുട്ടികള്‍ക്കും ഉറപ്പ്. ഈ കുട്ടികളുടെ ഹൃദയത്തിലും ടീച്ചര്‍ നല്ല ഓര്‍മ്മകള്‍ നിറയ്ക്കുകയാണ്.