‘സ്ട്രീറ്റ് ഓ ക്ളാസിക്കൽ’ നൃത്തവുമായി ശ്വേതാ വാര്യർ ജപ്പാനിലേക്ക്

മുംബൈ: ബോളിവുഡ് നർത്തകിയും നൃത്ത സംവിധായികയുമായ, മുംബൈ മലയാളി – ശ്വേതാ വാര്യർ
‘സ്ട്രീറ്റ് ഓ ക്ളാസിക്കൽ’ എന്ന സ്വയം രൂപകൽപ്പന ചെയ്ത നൃത്ത ശൈലിയുടെ പ്രചാരണത്തിനും പരിശീലനം നൽകുന്നതിനുമായി ജപ്പാൻ സന്ദർശിക്കുന്നു.
ജൂൺ 6 നു വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് ജപ്പാനിലെ ഫ്യൂണറോബി ടവറിലും , ജൂൺ 8 നു 6 മണി മുതൽ സെഷിൻകോ കമ്യുണിറ്റി ഹാളിലുമാണ് പരിശീലന പരിപാടികൾ നടത്തുന്നത് .
പുതിയ നൃത്തരൂപങ്ങളെ നൃത്ത സ്നേഹികൾക്ക് പരിചയപെടുത്തുന്ന ‘ദി ഡാൻസ് ഹട്ട് ‘ ആണ് ഇതിൻ്റെ സംഘാടകർ . ജപ്പാനിലെ ടോക്കിയോവിലാണ് രണ്ടു പരിപാടിയും നടക്കുന്നത്. . ഇന്ത്യൻ ക്ളസ്സിക്കൽ നൃത്തരൂപമായ ഭരതനാട്യവും , വെസ്റ്റേൺ ഡാൻസായ ഹിപ്പ്ഹോപ്പ് ശൈലിയും സമാസമം ചാലിച്ചെടുത്തു രൂപപ്പെടുത്തിയ ‘സ്ട്രീറ്റ് ഓ ക്ളാസിക്കൽ’ ഇന്ത്യയുടെ ‘ഇന്റർനാഷണൽ ഡാൻസായാണ് അറിയപ്പെടുന്നത് .
സെപ്റ്റംബറിൽ ഡെന്മാർക്കിലേക്കും , ഒകോബാറിൽ ചെക്ക് റിപ്പപ്ലിക്കിലെ പ്രേഗിലേക്കും നവംബറിൽ ഹങ്കറിയിലേക്കും ശ്വേതാ വാര്യർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട് .
മുംബൈയിൽ ഡോംബിവ്ലിയിൽ താമസിക്കുന്ന ശ്വേതാ വാര്യർ സാമൂഹ്യപ്രവർത്തകനും മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ട്രൂഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റി’ യുടെ സ്ഥാപകനുമായ സി.ജി. വാര്യരുടെയും ട്രൂഇന്ത്യൻ ഡാൻസ് അക്കാദമി ഡയറക്റ്റർ അംബികാവാരസ്യാരുടെയും മകളാണ് . സ്വദേശം, തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ .