ശ്രീമദ് ഭാഗവത സത്രത്തിന് ഇന്ന് തുടക്കം: ഉദ്‌ഘാടനം ഗവർണ്ണർ

0

ചെമ്പൂർ : ശ്രീഅയ്യപ്പ സേവാ സംഘത്തിൻ്റെ (ചെമ്പൂർ – ഷെൽ കോളനി) അറുപതാമത്‌ മണ്ഡലപൂജാ മഹോത്സവത്തിൻ്റെ ഭാഗമായി ഷെൽകോളനിയിലെ അയ്യപ്പക്ഷേത്രത്തിൽ ഇന്നുമുതൽ ഡിസംബർ ഒന്നുവരെ
ശ്രീമദ് ഭാഗവത സത്രം നടക്കും യജ്ഞാചാര്യൻ ബ്രഹ്‌മശ്രീ മുംബൈ നാരായൺജിയുടെ  ‘ശ്രീമദ് ഭാഗവതപാരായണം’ ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കും.
ശ്രീമദ് ഭാഗവത സത്രത്തിൻ്റെ ഉദ്ഘാടനം മഹാരാഷ്ട്ര ഗവർണ്ണർ സിപി.രാധാകൃഷ്ണൻ ഇന്ന് വൈകുന്നേരം 4.30 നു നിർവ്വഹിക്കും .
ഡിസംബർ 14 ന് മണ്ഡലപൂജാ മഹോത്സവത്തിന്റെ ഭാഗമായി ഗാനഗന്ധർവൻ പത്മവിഭൂഷൻ ഡോ.കെ.ജെ യേശുദാസും മകൻ വിജയ് യേശുദാസും ചേർന്നുള്ള സംഗീത പരിപാടിയും ഉണ്ടായിരിക്കും. ഇരുവരും ചേർന്നുകൊണ്ടുള്ള ഒരു സംഗീത സന്ധ്യ മുംബൈയിൽ ആദ്യമായാണ് നടക്കുന്നത്.
ഷെൽ കോളനിയിലെ കാമരാജ് മൈതാനത്ത് വൈകുന്നേരം 7 മണിക്കാണ് പരിപാടി. പ്രവേശനം സൗജന്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *