എമർജൻസിയുടെ പ്രദർശനംപഞ്ചാബിൽ നിർത്തി വെച്ചു

0

ന്യുഡൽഹി :ഏറെകാലത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് പ്രദർശനം ആരംഭിച്ച ‘എമർജൻസി’ സിനിമയുടെ പ്രദർശനം പഞ്ചാബിൽ നിർത്തിവച്ചു. സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സിഖ് സംഘടനകൾ പ്രതിഷേധം കടുപ്പിച്ചതോടെയാണ് പ്രദർശനം നിർത്തിവച്ചത്. എമർജൻസിക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് സിഖ് സംഘടനകൾ. ചിത്രം സിഖുകാരുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുകയും ചരിത്രത്തെ വളച്ചൊടിക്കുകയും ചെയ്യുന്നുവെന്ന് സിഖ് സംഘടനകൾ ആരോപിച്ചു. എമർജൻസിയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ജിപിസി ഇന്നലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌ മന്നിന് കത്തയച്ചു. സംഘടനകളുടെ ആവശ്യത്തെ തുടർന്നാണ് പ്രദർശനം നിർത്തിവച്ചത് എന്ന് അമൃത്സർ എസിപി ഗഗൻദീപ് സിംഗ് അറിയിച്ചു.

എമർജൻസിയുടെ പ്രദർശനം അമൃത്സർ, ബർണാല, മാൻസ, മോഗ, പട്യാല തുടങ്ങിയ ജില്ലകളിലാണ് റിലീസ് നിർത്തിവെച്ചത്.സിമ്രൻജിത് സിംഗ് മാൻ്റെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദളും ചിത്രത്തെ എതിർത്തു. ഈ സിനിമയ്ക്കെതിരെ നേരത്തെ സിഖ് സംഘടനകൾ ആശങ്ക അറിയിച്ചതിനെ തുടർന്നു സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചില ഭാഗങ്ങൾ ഒഴിവാക്കാൻ ആവിശ്യപ്പെട്ടതിനെ തുടർന്നാണ് ചിത്രത്തിന്റെ പ്രദർശനം വൈകിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *