ചെറുകഥാ മത്സരം : ഇനി ഒരു ദിവസം കൂടി…

0

മുംബൈ: മലാഡ് മലയാളി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മുംബൈയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികൾക്കായി മലയാള ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. സമ്മാനാർഹമാകുന്ന മൂന്നു കഥകൾക്ക് ക്യാഷ് അവാർഡ് നൽകുന്നതാണ്. ഫെബ്രുവരി അവസാന വാരം സമാജം സംഘടിപ്പിക്കുന്ന മുംബൈ സാഹിത്യകാരൻമാരുടെ ചെറുകഥാവേദിയിൽ പ്രസ്തുത കഥകൾ അവതരിപ്പിക്കാൻ കഥാകൃത്തുക്കൾക്ക് അവസരം നൽകുന്നതും തുടർന്ന് കഥകളെക്കുറിച്ചുള്ള ചർച്ചയ്ക്ക് വേദിയൊരുക്കുന്നതുമാണ്.

മത്സരത്തിലേക്ക് അയയ്ക്കുന്ന കഥകൾ മൗലികവും മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായിരിക്കണം. ഒരാൾ ഒരു കഥ മാത്രമേ അയക്കാവൂ. വിഷയം ഏതുമാകാം. കഥ ടൈപ്പ് ചെയ്യുമ്പോൾ നാല് പേജിൽ കവിയാത്തവിധം എഴുതിയോ , ടൈപ്പ് ചെയ്തോ പി.ഡി.എഫിലാക്കി ഫെബ്രുവരി 15 ന് മുൻപ് ലഭിക്കത്തക്ക വിധം maladmalayalisamajam@gmail.com ലേക്ക് അയയ്ക്കേണ്ടതാണ്. മേൽവിലാസം തെളിയിക്കുന്നതിനുള്ള ഏതെങ്കിലും രേഖ കൂടി പ്രത്യേകം പേപ്പറിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 982 1259 004 എന്ന നമ്പറിൽ ബന്ധപ്പെടുക. ഫെബ്രുവരി 15 ന് ശേഷം വരുന്ന കഥകൾ മത്സരത്തിലേക്ക് സ്വീകരിക്കുന്നതല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *