താനെ സ്റ്റേഷന് സമീപം വാണിജ്യ സമുച്ചയം 2025 ൽ ഉയരും 

0

 

മുംബൈ :താനെ റെയിൽവേ സ്റ്റേഷന് സമീപം 8 നിലയുള്ള വാണിജ്യ സമുച്ചയം നിർമ്മിക്കാൻ റെയിൽവേ ഭൂമിവികസന അതോറിറ്റി(The Rail Land Development Authority) ആലോചിക്കുന്നു. തുറന്ന റസ്റ്റോറന്റുകൾ , ഓഫീസുകൾക്കായുള്ള മുറികൾ , ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകളോട് കൂടിയ ഭൂഗർഭ സെൻസർ അധിഷ്ഠിത പാർക്കിംഗ്, മറ്റു വിൽപ്പന കേന്ദ്രങ്ങൾ , പൂന്തോട്ടങ്ങൾ ക്രമീകരിച്ചുള്ള ബാൽക്കണികൾ

ഇവയൊക്കെ സജ്ജീകരിച്ചുള്ള കെട്ടിടത്തിൻറെ നിർമ്മാണം 2025 ൽ ആരംഭിക്കും. ഇതിനുയോജിച്ച സ്ഥലം കണ്ടെത്തനുള്ള ശ്രമത്തിലാണ് RLDA.

2027ൻ്റെ തുടക്കത്തിൽ കെട്ടിടം പൂർത്തിയാകുന്ന തരത്തിലായിരിക്കും ഇതിന്റെ നിർമ്മാണം .

9,659 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള കെട്ടിടത്തിനായി 129 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാറിൻ്റെ സ്മാർട്ട് സിറ്റി മിഷൻ – ‘മൾട്ടി മോഡൽ ട്രാൻസിറ്റ് ഹബ്ബി’ ൻ്റെ ഭാഗമായ ഈ സംരംഭം, നഗരത്തിനുള്ളിലെ യാത്രക്കാരുടെ സഞ്ചാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മിക്കുന്നത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഏഴ് ടവറുകളുള്ള സമാനമായ ഒരു വാണിജ്യ സ്ഥാപനം വാശി റെയിൽവേ സ്റ്റേഷനിൽ ഉണ്ട്.1998ലാണ് ഇത് നിർമ്മിച്ചത്. 300,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ കെട്ടിടംവികസിപ്പിച്ചത് സിഡ്കോ ആണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *