മതപരിവര്‍ത്തനത്തിന്‍റെ കശ്‌മീര്‍ കണ്ണികള്‍, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

PHOTO: ISISമാതൃകയിലുള്ള മതപരിവർത്തന റാക്കറ്റിലെ 10 പേർ യുപി പോലീസിന്റെ പിടിയിലായി.
ആഗ്ര:രാജ്യത്തെമ്പാടും നിരവധി മതപരിവര്‍ത്തന സംഘങ്ങള്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പൊലീസിന്‍റെ പിടിയിലായ രണ്ട് പെണ്‍കുട്ടികള്‍ക്ക് നല്‍കിയ കൗണ്‍സിലിങിനിടെയാണ് അവര്‍ ഇതേക്കുറിച്ച് വലിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
ഇവരുടെ പേരിന് പിന്നിലുള്ള സത്യങ്ങളെക്കുറിച്ച് മാത്രമല്ല അവര്‍ വെളിപ്പെടുത്തിയത് മറിച്ച് ഇതില്‍ ഇളയ സഹോദരി മുജാഹിദാകാന്‍ വേണ്ട തയാറെടുപ്പിലാണെന്നും അവര്‍ വ്യക്തമാക്കി.മതം മാറിയ ഈ യുവതികള്‍ക്ക് കശ്‌മീരുമായി ബന്ധമുണ്ട്. അത് കൊണ്ട് തന്നെ ജമ്മുകശ്‌മീരില്‍ നിന്ന് ഇവിടെ വന്ന് ജീവിക്കുന്ന സ്‌ത്രീ-പുരുഷന്‍മാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അബ്‌ദുള്‍ റഹ്‌മാന്‍ എന്നയാളാണ് മതപരിവര്‍ത്തന സംഘത്തിന്‍റെ നേതാവ്. എന്നാല്‍ കശ്‌മീരി സ്‌ത്രീകളാണ് ഇവരുടെ ആയുധം. എസ് ബി കൃഷ്‌ണ എന്ന ആയിഷയെ മതം മാറ്റിയത് കശ്‌മീരില്‍ നിന്നുള്ള യുവതിയാണ്. ആഗ്രയിലെ സഹോദരിമാരെ മതപരിവര്‍ത്തനം നടത്തിയതോടെയാണ് മതപരിവര്‍ത്തന സംഘത്തിന്‍റെ കശ്‌മീര്‍ ബന്ധം പുറത്ത് വന്നത്. കശ്‌മീരില്‍ നിന്ന് പഠിക്കാനായി വരുന്ന കശ്‌മീര്‍ യുവതി യുവാക്കള്‍ ഹിന്ദു -ക്രിസ്‌ത്യന്‍ സമുദായങ്ങളിലുള്ള അവര്‍ക്കൊപ്പം പഠിക്കുന്നവരെ പലതും പറഞ്ഞ് പ്രലോഭിച്ച് മതം മാറ്റുന്നുവെന്നാണ് എസ് ബി കൃഷ്‌ണ എന്ന ആയിഷ പറയുന്നത്.
തന്‍റെ പിതാവ് സൈന്യത്തില്‍ നിന്ന് വിരമിച്ച ആളാണെന്ന് മതപരിവര്‍ത്തന സംഘത്തിന്‍റെ നേതാവ് ‘ആയിഷ’ പറയുന്നു. ഫോറന്‍സിക് സയന്‍സി ബിഎസ്‌സി ബിരുദം നേടിയ താന്‍ പഞ്ചാബില്‍ നിന്ന് ഡേറ്റ സയന്‍സില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. പഠനകാലത്ത് കോളജില്‍ വച്ച് സബ എന്നയാളെ പരിചയപ്പെട്ടു. അവള്‍ തന്‍റെ മതത്തോട് അമിതമായ ആസക്‌തി പ്രകടിപ്പിച്ചിരുന്ന ആളാണ്. ക്ലാസിനിടെ എന്തിനാണ് പ്രാര്‍ത്ഥിക്കാന്‍ പോകുന്നതെന്ന് താനൊരിക്കല്‍ അവളോട് ചോദിച്ചു. അപ്പോഴാണ് ഹിന്ദുമതത്തിന്‍റെ പോരായ്‌മകളെയും മറ്റും കുറിച്ച് അവള്‍ തന്നോട് സംസാരിച്ചത്. തന്നോട് അവള്‍ ജാതിയെക്കുറിച്ച് പല ചോദ്യങ്ങളും ചോദിച്ചു. ഇതോടെ താന്‍ അവളുടെ കെണിയില്‍ വീണു. പിന്നീട് അവള്‍ തന്നെ കശ്‌മീരിലേക്ക് കൊണ്ടുപോയി.
2021ല്‍ കശ്‌മീരില്‍ നിന്ന് ഡല്‍ഹിയിലെത്തിയതോടെ ഡല്‍ഹി പൊലീസ് തന്നെ കുടുംബത്തിന് കൈമാറി. പിന്നീട് തന്‍റെ കേസുമായി ബന്ധപ്പെട്ട് മുസ്‌തഫ എന്നൊരാള്‍ ജയിലിലായി. ആറ് മാസത്തിന് ശേഷമാണ് മുസ്‌തഫ തനിക്ക് വേണ്ടി ബലിയാടായ കാര്യം താന്‍ മനസിലാക്കുന്നത്. പിന്നീട് താന്‍ ഓണ്‍ലൈന്‍ വഴി അദ്ദേഹത്തെ ബന്ധപ്പെട്ടു മാപ്പ് പറഞ്ഞു. താന്‍ എന്തിനാണ് തിരികെ പോയതെന്ന് മുസ്‌തഫ തന്നോട് ആരാഞ്ഞു. തുടര്‍ന്ന് സഫയുമായും മറ്റ് സുഹൃത്തുക്കളുമായും ബന്ധപ്പെട്ടു. മുസ്‌തഫ തന്നെ മടങ്ങിപ്പോയ സംഘത്തില്‍ പെടുത്തി. അതിന് ശേഷം താന്‍ പിന്തിരിഞ്ഞില്ല. തുടര്‍ന്ന് എസ് ബി കൃഷ്‌ണയില്‍ നിന്ന് ആയിഷയായി മാറി.
ആഗ്രയിലെ രണ്ട് സഹോദരിമാരുടെ മതംമാറ്റത്തില്‍ കശ്‌മീര്‍ ബന്ധമുണ്ട്. മൂത്തസഹോദരിയായ സദര്‍ ബസാറില്‍ താമസിക്കുന്ന പെണ്‍കുട്ടി കശ്‌മീരി പെണ്‍കുട്ടി സൈമ എന്ന ഖുശ്‌ബുവുമായി സൗഹൃദത്തിലായി. ഖാന്ദാരിയില്‍ നെറ്റ് പരിശീലനത്തിനിടെയാണ് ഈ സൗഹൃദം ഉടലെടുത്തത്. ഖുശ്‌ബു ഈ പെണ്‍കുട്ടിയെ പറഞ്ഞ് മയക്കി. തുടര്‍ന്നാണ് തന്‍റെ ഇളയ സഹോദരിയെയും ഇവള്‍ വശത്താക്കിയത്. തുടര്‍ന്ന് ഇരുവരും ആഗ്ര വിട്ടു.
കശ്‌മീരി പെണ്‍കുട്ടികളും ആണ്‍കുട്ടികളും പഠിക്കുന്ന കോളജ് നിരീക്ഷിക്കണമെന്നാണ് ആയിഷ പറയുന്നത്. ആരുടെയെങ്കിലും മകനോ മകളോ കശ്‌മീര്‍ കുട്ടികളുമായി ചങ്ങാത്തത്തിലായാല്‍ അത് സൂക്ഷിക്കേണ്ട കാര്യമാണ്. താന്‍ ഇവരുടെ കൂടെ കൂടിയ ശേഷം ഇസ്ലാം അനുകൂല ദൃശ്യങ്ങളും മറ്റും വരുന്ന ഒരു ഗ്രൂപ്പില്‍ അംഗമായി. ഇസ്ലാം മതത്തിന്‍റെ മഹത്വം വിളമ്പുന്ന വീഡിയോകളാണ് ഇതില്‍ വന്ന് കൊണ്ടിരുന്നത്. ഇത്തരം വീഡിയോകളിലൂടെയും പ്രത്യയശാസ്‌ത്രങ്ങളിലൂടെയുമാണ് ആളുകളെ അവര്‍ തങ്ങളുടെ മതത്തിലേക്ക് ആകര്‍ഷിച്ചത്.
മതം മാറ്റത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തെ കശ്‌മീര്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങി. ഇതിന് പാകിസ്ഥാനുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ആഗ്രയിലെ എല്ലാ കോളജുകളില്‍ നിന്നും വിവരങ്ങള്‍ തേടാന്‍ പൊലീസ് കമ്മീഷണര്‍ ദീപക് കുമാര്‍ ഉത്തരവിട്ടു. 200 കശ്‌മീര്‍ യുവാക്കളുടെ വിദ്യാഭ്യാസ വിവരങ്ങള്‍ ശേഖരിച്ച് കഴിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഈ യുവാക്കളുമായി ബന്ധപ്പെടുന്നവരുടെ വിവരങ്ങളും തേടും.
മത പരിവര്‍ത്തന റാക്കറ്റുകള്‍ സംഘടിതമാണെന്ന് ആഗ്ര പൊലീസ് കമ്മീഷണര്‍ ദീപക് കുമാര്‍ പറയുന്നു. ഒന്നോ രണ്ടോ അല്ല നിരവധി ഇത്തരം സജീവ സംഘങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു. യുവതികളെ മാത്രമല്ല യുവാക്കളെയും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. തൊഴിലില്ലാത്തവരും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളവരുമാണ് ഇവരുടെ ഇരകള്‍. ഇവര്‍ക്ക് എന്തെങ്കിലും വരുമാനമാര്‍ഗവും ഇവര്‍ നല്‍കുന്നുണ്ട്. ആശുപത്രികള്‍, കോടതികള്‍, പൊലീസ് സ്റ്റഷനുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ചിലര്‍ ഇവര്‍ക്ക് സഹായ വാഗ്‌ദാനങ്ങളുമായി രംഗത്ത് എത്തുന്നു. ആവശ്യമുള്ളവര്‍ക്ക് സഹായമേകാനാണ് തങ്ങളെ ഇസ്ലാമികളെ ദൈവം അയച്ചതെന്നാണ് ഇവര്‍ പറയുന്നത്.ആഗ്ര പൊലീസ് അറസ്റ്റ് ചെയ്‌ത പത്ത് പേരെ ചോദ്യം ചെയ്‌ത് വരികയാണ്. ഇവരെ പത്ത് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തിരിക്കുകയാണ്. ജയ്‌പൂരില്‍ നിന്ന് അറസ്റ്റിലായ പീയൂഷ് സിങ് പന്‍വാര്‍ എന്ന അലിക്ക് അയാളുടെ വീട്ടിലേക്ക് മടങ്ങാനാണ് ആഗ്രഹമെന്നാണ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. അമ്മയോട് ഒരിക്കലെങ്കിലും ഒന്ന് സംസാരിക്കണമെന്ന ആഗ്രഹവും അയാള്‍ പ്രകടിപ്പിക്കുന്നു.
ചോദ്യം ചെയ്യലില്‍ അഞ്ച് പേരും തിരികെ മടങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. തനിക്ക് ജയിലില്‍ പോകാന്‍ ആഗ്രഹമില്ലെന്നാണ് അലി എന്ന പീയുഷ് പന്‍വാന്‍ പറയുന്നത്. തനിക്ക് വഴി തെറ്റിപ്പോയി. പൊലീസ് സഹായിക്കുകയാണെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാമെന്നും അദ്ദേഹം വെളിപ്പെടുത്തി. നിലവില്‍ ഹിന്ദുത്വ സംഘടനകളും ഇവരെ തിരികെ വീട്ടിലെത്തിക്കാന്‍ സന്നദ്ധരായി രംഗത്ത് എത്തിയിട്ടുണ്ട്.
സദര്‍ ബസാറില്‍ നിന്ന് കാണാതായ സഹോദരിമാരെക്കുറിച്ചുള്ള അന്വേഷണമാണ് പൊലീസിനെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളിലേക്ക് നയിച്ചത്. സാമൂഹ്യമാധ്യമത്തില്‍ ഈ പെണ്‍കുട്ടി എകെ 47 തോക്കുമേന്തി നില്‍ക്കുന്ന ചിത്രവും പ്രചരിച്ചിരുന്നു. ജീവിതത്തില്‍ വ്യത്യസ്‌തമായ എന്തെങ്കിലും ചെയ്യണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് ഇതേക്കുറിച്ച് ചോദ്യം ചെയ്‌തപ്പോള്‍ പെണ്‍കുട്ടി മറുപടി നല്‍കി. ഇക്കാര്യം താന്‍ തന്‍റെ മൂത്തസഹോദരിയോടും പറഞ്ഞിട്ടുണ്ടെന്നും അവള്‍ വ്യക്തമാക്കി. തനിക്ക് വെടിയുതിര്‍ക്കണമെന്ന ആഗ്രഹമുണ്ട്. ഇതോടെ താന്‍ തന്‍റെ സഹോദരിയുടെ മനസ് മാറ്റാന്‍ ശ്രമിച്ച് തുടങ്ങിയെന്നും മൂത്ത സഹോദരി പറയുന്നു.