ശോഭാ സുരേന്ദ്രനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ബിജെപി നേതൃത്വം
 
                ന്യൂഡൽഹി: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ബിജെപി നേതൃത്വം. നാളെ ഡൽഹിയിലെത്താനാണ് നിർദേശം. സംഘടനാ തലത്തിൽ ശോഭാ സുരേന്ദ്രന് ഉയർന്ന പദവി നൽകുന്ന കാര്യം നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ ശോഭാ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന തരത്തിലും സ്ഥിരീകരിക്കാന്ന വിവരങ്ങൾ പുറത്തു വരുന്നുണ്ട്

 
                         
                                             
                                             
                                             
                                        