ശിവസേന (ഉദ്ധവ് താക്കറെ) ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം ?

0

 

മുംബൈ :നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന രാഷ്ട്രീയ സമവാക്യങ്ങൾ മാറുമോ ? ഇത്തരമൊരു സാധ്യതയാണ് ഉയർന്നുവന്നിരിക്കുന്നത്. ഇപ്പോഴും എങ്ങുമെത്താതെ മഹാവികാസ് അഘാഡിയിലെ ചർച്ചകൾ നീളുമ്പോൾ ,ഉദ്ധവ് താക്കറെ മഹാവികാസ് അഘാഡി വിട്ട് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നു . ഈ പശ്ചാത്തലത്തിൽ താക്കറെ അടിയന്തര യോഗം ഇന്ന്  വിളിച്ചിരുന്നു .തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ 288 സീറ്റുകളിൽ മത്സരിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ചില വ്യത്യസ്ത തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്ന് സഞ്ജയ് റാവത്ത് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. . മഹാവികാസ് അഘാഡിയുടെ സീറ്റ് വിഭജനം തീരുമാനമായെങ്കിലും വിദർഭയിലെ ചില സീറ്റുകളിൽ നിന്ന് കോൺഗ്രസ്-താക്കറെ ഗ്രൂപ്പിൽ ഭിന്നത ഉടലെടുത്തതായാണ് റിപ്പോർട്ട്. MVA യുടെ ഫോർമുല പ്രകാരം വിദർഭയിൽ താക്കറെ ഗ്രൂപ്പിന് 8 സീറ്റുകളാണ് നൽകിയത് . എന്നാൽ, താക്കറെ ഗ്രൂപ്പ് 12 സീറ്റിൽ ഉറച്ചുനിൽക്കുകയാണ്. ശനിയാഴ്ച 10 മണിക്കൂർ യോഗം ചേർന്നെങ്കിലും സീറ്റ് വിഭജനത്തിൽ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല .
ഉദ്ധവ് താക്കറെയെ നിയന്ത്രിക്കുന്നത് സഞ്ജയ് റാവത്ത് ആണെങ്കിൽ അതവരുടെ ആഭ്യന്ത്രപ്രശനമാണ് ,അതവർ പരിഹരിക്കണമെന്നും മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പ്രതികരിച്ചിരുന്നു . മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും കീഴിൽ കോൺഗ്രസ് ഏകീകൃതമാണെന്നും എൻസിപി ശരദ് പവാറിനോട് വിശ്വസ്തത പുലർത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *