ശിവാജി ജയന്തി മഹോത്സവം വസായിയിൽ

വസായ് : ഛത്രപതി ശിവാജി ജയന്തി മഹോത്സവം ഫെബ്രുവരി 19 ന് വസായിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വസായ് വെസ്റ്റ് പഞ്ചവടി നാക്കയിൽ രാവിലെ പത്തുമണിക്ക് ശിവാജി പ്രതിമയിൽ അഭിഷേകവും പൂജയും നടക്കും തുടർന്ന് മെഡിക്കൽ ക്യാമ്പ്. 3 മണിക്ക് സത്യനാരായണ മഹാപൂജയും തുടർന്ന് നാലുമണി മുതൽ അഞ്ചുമണിവരെ സുമംഗലി പൂജയും നടക്കും തുടർന്ന് വൈകുന്നേരം ശിവാജിയുടെ പാൽക്കി ഘോഷയാത്ര. ചടങ്ങിൽ എം പി ഹേമന്ത് വിഷ്ണു സവ്‌ര, ബി ജെ പി സംസ്ഥാന സെക്രട്ടറി റാണി ദ്വിവേദി, എം എൽ എമാരായ സ്നേഹ ദുബെ പണ്ഡിറ്റ്, രാജൻ നായിക്ക്, വിലാസ് തലെ, രാജേന്ദ്ര ഗാവിത് എന്നിവർ പങ്കെടുക്കും പരിപാടിയുടെ നടത്തിപ്പിന് കെ ബി ഉത്തംകുമാർ സിദ്ധേഷ് തവ്ഡെ എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റി പ്രവർത്തിച്ചുവരുന്നു. വിവരങ്ങൾക്ക് 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാം.