ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശിവസേന സൗത്ത് സെൽ ആദരാജ്ഞലികൾ അർപ്പിച്ചു

മുംബൈ :പഹല്‍ഗാമില്‍ ഭീകരരുടെ ആക്രമണത്തി ല്‍ കൊല്ലപ്പെട്ടർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ശിവസേന താനേ ലോകസഭാ സമ്പര്‍ക്ക പ്രമുഖ് മനോജ് ഷിൻഡെയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചു മൗന പ്രാര്‍ത്ഥന നടത്തി .ശിവസേന സൗത്തിന്ത്യൻ സെൽ മഹാരാഷ്ട്ര സ്റ്റേറ്റ് കോർഡിനേറ്റർ ജയന്ത് നായര്‍ , വ്യവസായ പ്രമുഖ മണി നായര്‍, ഹരികുമാര്‍ നായര്‍, ശശി കുട്ടന്‍ നായര്‍, ചിത്ര ശശിധരൻ തുടങ്ങി ശിവസേന സൌത്ത് ഇന്ത്യൻ സെല്ലിൻ്റെ നിരവധി പ്രവർത്തകർ പങ്കെടുത്തു.