കപ്പലിടിച്ച് ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന അപകടം; മരണം ആറായി
വാഷിംഗ്ടണ്‍: അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പലിടിച്ചതിനെ തുടര്‍ന്ന് പാലം തകർന്ന അപകടത്തിൽ ആറുപേർ മരിച്ചെന്ന് അമേരിക്കൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. അറ്റകുറ്റപ്പണി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽ മരിച്ചതെന്നാണ് സൂചന. താൽകാലികമായി തെരച്ചിൽ നിർത്തിവച്ചതായും അധികൃതർ അറിയിച്ചു.
കപ്പലിനുണ്ടായ വൈദ്യുതി തടസമാണ് അപകട കാരണമെന്നാണ് ലഭിച്ച പ്രാഥമിക വിവരം. അപകടത്തിന് മുമ്പ് എമർജൻസി കോൾ നൽകിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്നലെ പ്രാദേശിക സമയം 1.30 ഓടെയാണ് അപകടം നടന്നത്. ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ ചരക്ക് കപ്പലായ ദാലി ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൽ ഇടിച്ച് അപകടപ്പെടുകയായിരുന്നു. പാലത്തിന് മുകളിലൂടെ പോകുന്ന വാഹനങ്ങൾ പടാപ്സ്കോ നദിയിലേക്ക് പതിച്ചു.