ആരോപണങ്ങൾ ഓലപ്പാമ്പുകളെന്ന് ഷൈൻ ടോം ചാക്കോയുടെ പിതാവ്

0

എറണാകുളം: നടൻ ഷൈൻ ടോം ചാക്കോയുടെ വീട്ടിൽ പൊലീസെത്തി നോട്ടീസ് നൽകി. എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിലെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തൃശൂർ പേരാമംഗലത്തെ വീട്ടിലെത്തിയത്.നാളെ പൊലിസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് കാണിച്ച് പൊലിസ് നോട്ടിസ് നൽകി. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയ്ക്ക് ഷൈൻ ഹാജരാകുമെന്ന് പിതാവ് ചാക്കോ അറിയിച്ചു. ഇതുവരെ നിയമോപദേശം തേടിയിട്ടില്ലെന്ന് കുടുംബം വ്യക്തമാക്കി.

പത്ത് വർഷം കേസ് നടത്തി പരിചയമുണ്ടെന്നും ആരോപണങ്ങൾ ഓലപ്പാമ്പുകളെന്നും ഷൈനിന്റെ പിതാവ് ചാക്കോ പ്രതികരിച്ചു. നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഷൈൻ ടോം ചാക്കോയ്ക്കെതിരെ കേസും പരാതിയും ഇല്ലെങ്കിലും ലഹരി പരിശോധനയ്ക്കിടെ ഓടിക്കളഞ്ഞ നടന്റെ നീക്കത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നോട്ടീസ് നൽകി വിളിച്ചുവരുത്തുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് ഷൈന്റെ കുടുംബം അറിയിച്ചു. നഗരത്തിലെ പ്രധാന ലഹരി വിൽപ്പനക്കാരനെ തേടിയാണ് പൊലീസ് ഷൈൻ ടോം ചക്കോയുടെ ഹോട്ടൽ മുറിയിൽ പരിശോധനയ്ക്ക് എത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *