ഷൈൻ ചിത്രം ഡാൻസ് പാർട്ടി ഇനി ഒടിടിയിൽ

0

സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിച്ച് 2023 ഡിസംബറിന് റിലീസ് ചെയ്ത ചിത്രമാണ് ഡാൻസ് പാർട്ടി. വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരു ഫൺ- ഫാമിലി എന്റർടെയ്നറായിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു വർഷത്തിനിപ്പുറം ഒടിടിയിൽ ഡാൻസ് പാർട്ടി എത്തുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.

മനോരമ മാക്സിനാണ് ഡാൻസ് പാർട്ടിയുടെ സ്ട്രീമിം​ഗ് അവകാശം വിറ്റുപോയതെന്നാണ് വിവരം. വൈകാതെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകും. മെയ്യിൽ തന്നെ സിനിമ ഒടിടിയിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമിച്ച ചിത്രമാണ് ഡാൻസ് പാർട്ടി. സിനിമയിലൊരിടത്ത് ഷൈൻ ടോം ചാക്കോ ഭരതനാട്യം കളിക്കുന്നുണ്ട്. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

അമേരിക്കൻ സ്റ്റേജ് ഷോക്ക് പങ്കെടുക്കാനായി തയ്യാറെടുക്കുന്ന ഡാൻസ് ടീമും അതിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അനിക്കുട്ടനും അവന്റെ കൂട്ടുകാരും എല്ലാം ചേർന്നതാണ് ചിത്രം. ഒരു ഫാമിലി ഫൺ എന്റർടെയ്നർ മൂഡിലാണ് കഥ പോകുന്നത്. സാജു നവോദയ, പ്രീതി രാജേന്ദ്രൻ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി സാജനാണ്. ആർട്ട്‌ – സതീഷ് കൊല്ലം, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റും – അരുൺ മനോഹർ, സൗണ്ട് ഡിസൈൻ – ഡാൻ ജോസ് , പ്രൊഡക്ഷൻ കണ്ട്രോളർ – സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ – പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ- മാത്യു ജെയിംസ്, ഡിസൈൻസ് – കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി & മാർക്കറ്റിംഗ് – കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, പിആർ & മാർക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ. ഒ- എ. എസ്. ദിനേശ്, വാഴൂർ ജോസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *