ഷിൻഡെ സുഖം പ്രാപിക്കുന്നു. നാളെ മുംബൈയിലെത്തും
മുംബൈ: അസുഖബാധിതനായ മഹാരാഷ്ട്രയുടെ കാവൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സുഖം പ്രാപിച്ചു വരികയാണെന്നും ഞായറാഴ്ച വൈകുന്നേരം മുംബൈയിലേക്ക് മടങ്ങുമെന്നും അദ്ദേഹത്തിൻ്റെ കുടുംബ ഡോക്ട്ടർ മാധ്യമങ്ങളെ അറിയിച്ചു. സത്താറ ജില്ലയിലെ സ്വന്തം ഗ്രാമത്തിൽ വച്ചാണ് ഷിൻഡെയ്ക്ക് പനിയും തൊണ്ടയിലെ അണുബാധയും ഉണ്ടായിരുന്നുവെന്ന് ഡോ. ആർഎം പാർട്ടെ വാർത്താ ചാനലുകളെ അറിയിച്ചിരുന്നത്.
പുതിയ സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന രീതിയിൽ താൻ തൃപ്തനല്ലെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് ഷിൻഡെ വെള്ളിയാഴ്ച സത്താറ ജില്ലയിലെ സ്വന്തം ഗ്രാമത്തിലേയ്ക്ക് (Dare Tamb’ village, Mahabaleshwar )മടങ്ങിയത്.
ഷിൻഡെ സുഖം പ്രാപിച്ച് വരികയാണെന്നും ഇന്ന് വൈകുന്നേരം മുംബൈയിലേക്ക് മടങ്ങുകയും ചെയ്യുമെന്നും അദ്ദേഹത്തിൻ്റെ അടുത്ത അനുയായിയും അറിയിച്ചു.
മഹാരാഷ്ട്രയിലെ പുതിയ മഹായുതി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ഡിസംബർ 5 ന് വൈകുന്നേരം ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.