മൂത്തസഹോദരിയെ കൂടുതൽ സ്നേഹിക്കുന്നതിൽ പ്രകോപിതയായി യുവതി അമ്മയെ കുത്തിക്കൊന്നു
കുർള : മൂത്ത സഹോദരിയ്ക്ക് ‘അമ്മ തന്നെക്കാൾ കൂടുതൽ സ്നേഹവും പരിഗണനയും നൽകുന്നു എന്ന് പറഞ്ഞുണ്ടായ തർക്കം അവസാനിച്ചത് അമ്മയുടെ കൊലപാതകത്തിൽ !
കുർളയിലെ ഖുറേഷി നഗറിലാണ് സംഭവം നടന്നത് .രേഷ്മ മുസാഫർ ഖാസി (42 )യാണ് 62 കാരിയായ അമ്മ സാബിറ ഭാനു അസ്ഗർ ഷെയ്ഖിനെ കറിക്കത്തികൊണ്ടു കുത്തികൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം രേഷ്‌മ നേരെ ചുന ഭട്ടി പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി. ഇന്നലെ രാത്രിയാണ് കൊല നടന്നത്.
മുംബ്രയിൽ താമസിക്കുന്ന സാബിറ ഭാനു കുർളയിലെ മകളുടെ വസതിയിലെത്തിയപ്പോഴാണ് തർക്കം ആരംഭിച്ചത്.പുതുവർഷത്തിലുള്ള കൂടിക്കാഴ്ച്ചയിൽ മകൾ തന്നെ ഊഷ്മളമായി സ്വീകരിക്കും എന്ന പ്രതീക്ഷയിലായിരുന്നു ‘അമ്മ. പക്ഷെ മൂത്തസഹോദരിയെയാണ് ‘അമ്മ കൂടുതൽ സ്നേഹിക്കുന്നത് എന്ന പരിഭവം തർക്കത്തിലേക്കു വഴിമാറുകയായിരുന്നു.പ്രകോപിതയായ രേഷ്‌മ അടുക്കളയിൽ നിന്നും കറിക്കത്തി എടുത്ത് അമ്മയെ കുത്തുകയായിരുന്നു.പോലീസ് ഫ്‌ളാറ്റിലെത്തി മരണം സ്ഥിരീകരിക്കുകയും
സംഭവുമായി ബന്ധപ്പെട്ട് അയൽവാസികളെയും ബന്ധുക്കളെയും ചോദ്യം ചെയ്ത് വരികയുമാണ്.