2.17 കോടി രൂപയുടെ തട്ടിപ്പ് : മുൻ ഷെയർ ബ്രോക്കർ കേതൻ പരേഖിനെതിരെ എഫ്ഐആർ

0

 

മുംബൈ : അന്ധേരി ആസ്ഥാനമായുള്ള ഷെയർ മാർക്കറ്റ് നിക്ഷേപകനെ 2.17 കോടി രൂപ കബളിപ്പിച്ചസംഭവത്തിൽ ,2001 ലെ സെക്യൂരിറ്റീസ് കുംഭകോണത്തിൽ ശിക്ഷിക്കപ്പെട്ട കുപ്രസിദ്ധ മുൻ സ്റ്റോക്ക് ബ്രോക്കർ കേതൻ പരേഖിനും 37 കാരിയായ സുഹൃത്തിനുമെതിരെ , മുംബൈ പോലീസ് കേസെടുത്തു. വിവിധ വകുപ്പുകൾ പ്രകാരം വെർസോവ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല. എഫ്ഐആർ പ്രകാരം, അന്ധേരിനിവാസിയായ ഷെയർ മാർക്കറ്റ് നിക്ഷേപകൻ, 2015 ലാണ് കുറ്റാരോപിതയായ യുവതിയെ പരിചയപ്പെടുന്നത് 2020 ഡിസംബറിൽ, ബാന്ദ്രയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് യുവതി പരാതിക്കാരന് ‘സീകോസ്റ്റ്’, ‘പെസലോ ഡിജിറ്റൽ’, ‘സ്‌പേസ്‌നെറ്റ്’ എന്നീ കമ്പനികളുടെ സ്റ്റോക്ക് ഓപ്പറേറ്ററാണ് എന്ന് പറഞ് പരേഖിനെ പരിചയപ്പെടുത്തുന്നു.

പരാതിക്കാരൻ ആ മാസം വെർസോവയിൽ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് ഈ സ്ത്രീയോടൊപ്പം താമസം തുടങ്ങി . 2021-ൽ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ 71.85 ലക്ഷം രൂപ നിക്ഷേപിച്ചതായും അയാൾ നൽകിയ പരാതിയിൽ പറയുന്നു.അതിനായി തൻ്റെ കുടുംബത്തിൻ്റെ ആഭരണങ്ങൾ വിറ്റു.പിന്നീട്, യുവതി തൻ്റെ പണം ഉപയോഗിച്ച് റേഞ്ച് റോവർ വാങ്ങിയതായി പരാതിക്കാരൻ കണ്ടെത്തി. ഇതിനെപറ്റി ചോദിച്ചപ്പോൾ , തൻ്റെ ജന്മദിനത്തിന് ഒരു കാർ സമ്മാനമായി നൽകാൻ പരേഖ് ആഗ്രഹിക്കുന്നുവെന്നും എന്നാൽ വലിയ തുക പണമായി നൽകാൻ കഴിയാത്തതിനാൽ പരാതിക്കാരൻ്റെ പണം ഉപയോഗിക്കാൻ അവളോട് ആവശ്യപ്പെട്ടുവെന്നും അവൾ പറഞ്ഞു. തൻ്റെ പണം പരേഖിൻ്റെ പക്കൽ സുരക്ഷിതമായി നിക്ഷേപിച്ചിട്ടുണ്ടെന്ന് അവർ പരാതിക്കാരന് ഉറപ്പ് നൽകി.

.2022 ജനുവരിയിലും ജൂണിലും, ‘പെസലോ ഡിജിറ്റലി’ൻ്റെ കൂടുതൽ ഓഹരികൾ വലിയ ലാഭത്തിന് വാങ്ങാൻ പരേഖ് ശുപാർശ ചെയ്‌തതായി യുവതി പറഞ്ഞതിനെത്തുടർന്ന് അയാൾ മറ്റൊരു 49 ലക്ഷം രൂപ കൂടി യുവതിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു.എഫ്ഐആർ പ്രകാരം, 2023 മെയ്, ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ, പരേഖ് ‘സ്‌പേസ്‌നെറ്റിൻ്റെ’ ഓഹരികളിൽ നിക്ഷേപിക്കാൻ ശുപാർശ ചെയ്തതായി പറഞ്ഞതിന് ശേഷം അയാൾ അവൾക്ക് 37 ലക്ഷം രൂപകൂടി പണമായി നൽകിയതായി പറയുന്നു.
പിന്നീട് താൻ നൽകിയ പണത്തെക്കുറിച്ചു ചോദിച്ചപ്പോൾ തന്നെ രണ്ടുപേരും അവഗണിച്ചെന്നും. പരേഖും കുറ്റാരോപിതയായ സ്ത്രീയും തൻ്റെ പണം തിരികെ നൽകിയില്ലെന്നും എഫ്ഐആറിൽ പറയുന്നു.

തുടർന്ന് തനിക്കെതിരെ വ്യാജ ബലാത്സംഗക്കേസ് ചുമത്താൻ പരേഖ് പ്രതിയായ നിർബന്ധിച്ചതുപ്രകാരം 2024 ഏപ്രിൽ 13ന് യുവതി യുവതി വെർസോവ പോലീസ് സ്റ്റേഷനിൽ ബലാത്സംഗക്കേസ് ഫയൽ ചെയ്തു. എന്നാൽ ഇത് കള്ളക്കേസാണെന്നും മുൻകൂർ ജാമ്യം നേടിയെന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചു. തുടർന്ന് പരാതിക്കാരൻ വെർസോവ പോലീസിനെ സമീപിക്കുകയും വഞ്ചനയ്ക്ക് കേസെടുക്കുകയും ചെയ്തു. പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പരേഖിനും യുവതിക്കുമെതിരെ പരാതിക്കാരൻ ഉന്നയിച്ച ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിച്ചുവരികയാണെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.

1998 അവസാനം മുതൽ 2001 വരെ നടന്ന ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് സാമ്പത്തിക കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതിന് 2014 മാർച്ചിൽ ബോംബെയിലെ പ്രത്യേക സിബിഐ കോടതി രണ്ട് വർഷത്തെ കഠിന തടവിന് കേതൻ പരേഖിനെ ശിക്ഷിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *