മദ്യപിക്കാൻ പണം കൊടുക്കാത്തതിന് കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
കൊല്ലം : കരുനാഗപ്പള്ളിയിൽ മദ്യപിക്കാൻ പണം കൊടുക്കാത്തതിന് കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കല്ലേലി ഭാഗം പുതിയവീട്ടിൽ വടക്കതിൽ ബ്രഹ്മാനന്ദൻ മകൻ ഷാൻ 44 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് .ഇക്കഴിഞ്ഞ ദിവസം മാരാരി തോട്ടത്ത് വെച്ച് നൗഫലിനെ തടഞ്ഞു നിർത്തി മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു. അത് കൊടുക്കാത്തതിന്റെ വിരോധത്താൽ പ്രതി നൗഫലിനെ ചെകിടത്തടിക്കുകയും കയ്യിൽ കരുതിയ ഏതോ മൂർച്ചയുള്ള ആയുധം വെച്ച് കുത്തുകയായിരുന്നു. കുത്താൻ വന്ന സമയം അത് കൈകൊണ്ട് തടഞ്ഞതിനാൽ ഇടത് കൈക്ക് കുത്തുകൊണ്ട് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് മാളിയേക്കൽ ബീവറേജസ് ഭാഗത്ത് നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എസ് എച്ച്ഓ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ജയേഷ് ,ആഷിഖ്, സുരേഷ് കുമാർ, എസ് സി പി ഓ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
