കേരളത്തിലെ വനിതകളെ സഹായിക്കൂ : ഷമ മുഹമ്മദ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ അതൃപ്തി പരസ്യപ്പെടുത്തി എഐസിസി വക്താവ് ഷമ മുഹമ്മദ്. വെള്ളിയാഴ്ച എക്‌സ് അക്കൗണ്ടിലൂടെയാണ് ഷമ അതൃപ്തി അറിയിച്ചത്. സംസ്ഥാനത്തെ കോണ്‍ഗ്രസിലുള്ള വനിതകളെ സഹായിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
