സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: മൂന്നാം വട്ടവും പ്രധാനമന്ത്രിയായി നരേന്ദ്രമോദി. രാഷ്‌ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലികൊടുത്തു. നരേന്ദ്രമോദി മൂന്നാം സർക്കാരിൽ കേന്ദ്രസഹമന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു.സത്യവാചകം ചൊല്ലിയത് ഇംഗ്ലിഷിൽ ആണ്.
കേരളത്തിൽ നിന്ന് സുരേഷ് ഗോപിയെ കൂടാതെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും മന്ത്രിയാവുന്നുണ്ട്. മുമ്പ് 2016 മുതൽ 2021 വരെ ബിജെപിയുടെ രാജ്യസഭാംഗമായിരുന്നു സുരേഷ് ഗോപി.