അമ്മയുടെ പിന്തുണയോടെ 15 കാരിക്ക് ലൈംഗിക പീഡനം : യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: ഫോണിലൂടെ പരിചയപ്പെട്ടശേഷം വിവാഹ വാഗ്‌ദാനം നൽകി തുടർന്ന് പെൺ കുട്ടിയുടെ അമ്മയുടെ അറിവോടെ താലി ചാർത്തുകയും മൂന്നാറിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് പിടികൂടി.
ഇലന്തൂർ സ്വദേശി അമൽ പ്രകാശാണ് (25 )പിടിയിലായത്. പെൺകുട്ടിയുടെ അമ്മയെയും പോലീസ് അറസ്‌റ്റ് ചെയ്‌തു.
പെണ്‍കുട്ടിയുടെ 35 കാരിയായ മാതാവിൻ്റെ അറിവോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയെ കാണാതായെന്ന പിതാവിൻ്റെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച്ച രാവിലെ 10 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. അമ്മയുടെ സഹായത്തോടെ കുട്ടിയെ വീട്ടിൽ നിന്ന് യുവാവ് വിളിച്ചിറക്കിക്കൊണ്ട് പോവുകയായിരുന്നു. ഇവരോടൊപ്പം കുട്ടിയുടെ അമ്മയും ഉണ്ടായിരുന്നു.കുട്ടിയെ ചുട്ടിപ്പാറയിലെത്തിച്ച്, മാതാവിന്‍റെ സാന്നിധ്യത്തിൽ കഴുത്തിൽ താലിചാർത്തി വിവാഹം കഴിച്ചെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ടുപേരെയും മൂന്നാറിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു