ലൈംഗിക അധിക്ഷേപം :ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി ഹണിറോസ്

എറണാകുളം: പ്രമുഖവ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഹണി റോസ് പരാതി നൽകി.ലൈംഗിക ചുവയോടെ നിരന്തരം സാമൂഹ്യമാധ്യങ്ങളിലൂടെ അധിക്ഷേപിച്ചു എന്നാണ് പരാതി. പിന്തുടർന്ന് തുടർച്ചയായി പല വേദികളിലും ബോബിചെമ്മണ്ണൂർ തന്നെ അധിക്ഷേപിച്ചു എന്നും പരാതിയിലുണ്ട്.ഡിജിറ്റൽ തെളിവ് സഹിതമാണ് പരാതിനൽകിയിരിക്കുന്നത് .
” താങ്കൾ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ . ഞാൻ നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്നു ” എന്ന്
ഹണി റോസ് ബോബിചെമ്മണ്ണൂരിന്റെ ശ്രദ്ധയിലേയ്ക്കായി ഫേസ്‌ബുക്കിൽ എഴുതി.
എന്നാൽ താൻ ഒന്നോ രണ്ടോ തവണയെ ഹണിറോസിനെ കണ്ടിട്ടുള്ളൂ എന്നും “കുന്തീ ദേവി ” എന്ന് ഒരിക്കൽ ഉപമിച്ചിട്ടുണ്ട് എന്നും ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പറഞ്ഞു . നിയമപരമായി തന്നെ താനും മുന്നോട്ടുപോകും എന്ന് അദ്ദേഹം പറഞ്ഞു.
ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ്. നടിയുടെ പരാതിയില്‍ മുപ്പത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അശ്ലീല കമൻ്റിട്ടതിൽ എറണാകുളം കുമ്പളം സ്വദേശിയെ ഇന്നലെ അറസ്റ്റിലായിരുന്നു.ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സൈബർ പൊലീസിന്‍റെ സഹായത്തോടെ നടപടികൾ ഊർജ്ജിതമാക്കുകയാണ് കൊച്ചി പൊലീസ്. വ്യാജ ഐഡിയെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, നടിക്ക് അമ്മ സംഘടന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അസഭ്യ അശ്ലീല ഭാഷാ പണ്ഡിത മാന്യമാരെ,ഇതേ അവസ്ഥയിൽ കടന്ന് പോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുകയാണ്.’ നടി ഇങ്ങനെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. കൊച്ചി സെൻട്രൽ പൊലീസിൽ കമന്റിട്ടവരുടെ പേരും ഐഡിയും അടക്കം ഹണി റോസ് പരാതി നൽകിയതിന് പിന്നാലെ 30 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ബിഎൻഎസ് പ്രകാരം ജാമ്യമില്ല വകുപ്പും ഐടി ആക്ടും ചുമത്തിയാണ് കേസ്. സൈബർ സെൽ മണിക്കൂറുകൾക്കകം ലൊക്കേഷൻ കണ്ടെത്തിയതോടെ കുമ്പളം സ്വദേശിയായ ഷാജി അറസ്റ്റിലുമായി. ഇതിന് പിന്നാലെയാണ് നടി ഫേസ്ബുക്കിലൂടെ തന്റെ നിലപാട് അറിയിച്ചത്. രാജ്യത്തെ നിയമ സംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താൻ പൊതുവേദിയിൽ എത്തിയിട്ടില്ല. ഓരോരുത്തർ അവരുടെ ചിന്തകൾക്ക് അനുസരിച്ച് നിയമസംഹിത സൃഷ്ടിക്കുന്നതിൽ താൻ ഉത്തരവാദി അല്ല. തന്നെ വിമർശിക്കാം എന്നാൽ അത് പരിധി വിട്ടാൽ വെറുതെ ഇരിക്കില്ലെന്നും നടി പറഞ്ഞു.