പ്രകൃതി വിരുദ്ധ പീഡനം : അംബർനാഥ് സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

0

 

താനെ: 9 നും 15 നും ഇടയിൽ പ്രായമുള്ള മൂന്ന് ആൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് 35 കാരനായ സ്കൂൾ അധ്യാപകനെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. അംബർനാഥിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനായ പ്രതി ഡൽഹി ആസ്ഥാനമായുള്ള നിരാലംബരായ കുട്ടികളെ പരിപാലിക്കുന്ന ഓപ്പൺ സ്‌കൂൾ സ്ഥാപനവുമായും ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്. അംബർനാഥ് സ്‌കൂളിലെ പ്രായപൂർത്തിയാകാത്ത കുട്ടികളെ മസാജ് ചെയ്യാൻ അധ്യാപകൻ നിർബന്ധിക്കുകയും അനുചിതമായി സ്പർശിക്കുകയും അവരുടെ നഗ്ന വീഡിയോകൾ പകർത്തുകയും ചെയ്തതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ മൂന്ന് വിദ്യാർത്ഥികൾ പെട്ടെന്ന് ക്ലാസുകൾ നിർത്തിവച്ചത് സ്‌കൂൾ അഡ്മിനിസ്ട്രേഷനിൽ ആശങ്ക ഉയർത്തിയതോടെയാണ് സംഭവം ആദ്യം പുറത്തറിഞ്ഞത്. വിദ്യാർത്ഥികൾ ദിവസങ്ങളായി സ്‌കൂളിൽ വരാതിരുന്നപ്പോൾ അധികാരികൾ സ്‌കൂളിലെ സാമൂഹിക സേവനവിഭാഗത്തെ ഇക്കാര്യം അന്വേഷിക്കാൻ ചുമതലപ്പെടുത്തി.

രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളിലേക്ക് പോകാനായി നിർബന്ധിച്ചിട്ടും കുട്ടികൾ അത് നിരസിച്ചു. ആഴ്‌ചകൾക്ക് ശേഷമാണ് ആൺകുട്ടികളിലൊരാൾ അധ്യാപകന്റെ പവർത്തികളെക്കുറിച്ച്‌ തൻ്റെ കുടുംബത്തോട് തുറന്നുപറഞ്ഞത്. ഈ വെളിപ്പെടുത്തലൈന് ശേഷം മാതാപിതാക്കൾ മറ്റ് രണ്ട് ആൺകുട്ടികളുടെ കുടുംബങ്ങളുമായി ഈ വിഷയം ചർച്ചചെയ്തു.തുടർന്ന് ഈ കാര്യങ്ങൾ സ്‌കൂൾ അധികാരികളെ അറിയിച്ചു.

ഡിസംബർ 6 ന് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് ആവശ്യമായ എല്ലാ വിവരങ്ങളും ശേഖരിക്കാൻ ഒരു ടീമിനെ ഉടൻ തന്നെ കുട്ടികളുടെ വീടുകളിലേക്ക് അയച്ചതായി സീനിയർ പോലീസ് ഇൻസ്പെക്ടർ ബാലാജി പണ്ടാരെ പറഞ്ഞു.
“കുട്ടികൾക്കെതിരായ ഈ ഹീനമായ പ്രവൃത്തി ചെയ്തതിന് പ്രതിയെ ഞങ്ങൾ അവൻ്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു,” അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ ചില കുട്ടികൾ ഉൾപ്പെട്ട നഗ്‌ന വീഡിയോകൾ
അധ്യാപകന്റെ മൊബൈലിൽ നിന്നും പോലീസ് കണ്ടെത്തി. “ഉള്ളടക്കം നിലവിൽ പരിശോധനയിലാണ്,” ഇൻസ്പെക്ടർ കൂട്ടിച്ചേർത്തു. അംബർനാഥ് സ്വദേശിയായ പ്രതി ഭാര്യയ്ക്കും കുട്ടിക്കുമൊപ്പമാണ് താമസിക്കുന്നത്.

ഭാരതീയ ന്യായ സൻഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി അധ്യാപകനെതിരെ പോലീസ് കേസ് എടുത്തിരിക്കയാണ്.വേറെ 20 വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ട് പോലീസ് അന്വേഷണം തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *