ഡൽഹിയിൽ 14കാരനെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവം :13 പ്രതികളേയും അറസ്റ്റുചെയ്തു.

0
murder crime

ന്യുഡൽഹി: ജൂൺ 30ന് രാത്രിയിൽ, എതിർ സംഘത്തിന് വിവരങ്ങൾ കൈമാറുന്നയാളാണ് എന്ന് സംശയിച്ച്‌ 14 കാരനെ ലൈംഗികമായി പീഡിപ്പിച്ചശേഷം കത്തികൊണ്ട് 24 തവണ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ 13 പ്രതികളെയും ഡൽഹിപോലീസ് അറസ്റ്റു ചെയ്‌തു .ഇവരിൽ മൂന്നുപേർ ഒഴിച്ച് ബാക്കിയുള്ള പ്രതികൾ പ്രായപൂർത്തിയെത്താത്തവർ ആണ്.

ജൂലൈ 1ന് സ്വകാര്യ ഭാഗങ്ങളിൽ കുത്തേറ്റതും ബലപ്രയോഗത്തിലൂടെ മുറിവേറ്റതുമായ നിലയിലാണ് കുട്ടിയെ ഡൽഹിയിലെ ഒരു കനാലിൽ കണ്ടെത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥൻ ഇന്ന് പിടിഐ വാർത്താ ഏജൻസിയെ അറിയിച്ചു.. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പതിമൂന്ന് പേരിൽ പത്ത് പേർ പോലീസ് കസ്റ്റഡിയിലാണ്, അതിൽ പ്രധാന പ്രതിയായ 19 വയസ്സുള്ള കൃഷ്ണ എന്ന ഭോലയും ഉൾപ്പെടുന്നു.

കൃഷ്ണയുടെ എതിരാളികളായ ബധ്വാർ സഹോദരന്മാരായ മോനു, സോനു എന്നിവർക്ക് വിവരങ്ങൾ കൈമാറുന്നത് കൊല്ലപ്പെട്ട 14 കാരൻ എന്ന സംശയത്തിലാണ് കൃഷ്ണ കൊലപാതകം ആസൂത്രണം ചെയ്തത് . ജൂൺ 30 -ന് രാത്രിയിൽ, കൃഷ്ണയും കൂട്ടാളികളും വെട്ടുകത്തികളുമായി വന്ന് വീർ ചൗക്ക് ബസാറിനടുത്ത് ഇരയെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും മോട്ടോർ സൈക്കിളിൽ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. തുടർന്ന് കുട്ടിയെ മുനാക് കനാലിനടുത്തുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും കുത്തിക്കൊല്ലുകയും ചെയ്‌തു എന്നാണ് പോലീസ് നൽകിയ വിവരം.

കഴിഞ്ഞ വർഷം കൃഷ്ണയെ ആക്രമിച്ച ബദ്വാർ സഹോദരന്മാർ, അനധികൃത മദ്യവ്യാപാരം, കവർച്ച എന്നിവയുൾപ്പെടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (മക്കോക്ക) പ്രകാരം കുറ്റം ചുമത്തി ഇപ്പോൾ ജയിലിലാണ്.

“ജൂലൈ 1 ന്, ഉച്ചകഴിഞ്ഞ് 3:10 ന് സമയ്‍പൂര്‍ ബദ്‌ലി പോലീസ് സ്റ്റേഷനിലേക്ക് മുനക് കനാലില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി ഒരു ഫോൺ കോള്‍ ലഭിച്ചു. മുനക് കനാലില്‍ കഴുത്തില്‍ സ്കാര്‍ഫ് ചുറ്റിയ നിലയിലും ശരീരത്തിലുടനീളം നിരവധി കുത്തേറ്റ നിലയിലും പൂർണ്ണമായും നഗ്നനായി കിടക്കുന്ന ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി, ചെറുതായി അഴുകിയ നിലയിലായിരുന്നു മൃതദേഹം,” ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹരേശ്വര്‍ സ്വാമി പറഞ്ഞു.

പിന്നീട് മൃതദേഹം 14 വയസ്സുള്ള ആൺകുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞു, കേസ് രജിസ്റ്റർ ചെയ്തു. പിന്നീട്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുറ്റകൃത്യത്തിന്റെ ക്രൂരത വെളിപ്പെടുത്തി, മലദ്വാരത്തിലടക്കം 24 കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. ആൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

അതേസമയം, പ്രായപൂർത്തിയാകാത്ത ഒരാളുടെ സോഷ്യൽ മീഡിയ വഴി പ്രതികളിൽ മൂന്ന് പേരെ ഹരിദ്വാറിൽ നിന്ന് പോലീസ് കണ്ടെത്തി, അവർ കൻവാർ യാത്രികരാണെന്ന് വരുത്തിത്തീർക്കാൻ മീററ്റിലെ കൻവാർ ക്യാമ്പിൽ താമസിച്ചുവരികയായിരുന്നു.

മൂന്ന് പ്രതികളെയും പിടികൂടുന്നതിനായി, ജൂലൈ 18 ന് രാത്രിയിൽ വേഷംമാറി പോലീസ് ഈ ക്യാമ്പിൽ പ്രവേശിച്ചാണ് മൂന്നുപേരെയും പിടികൂടിയത്. ദീപക്, ചന്ദൻ, സച്ചിൻ എന്നീ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ക്രൂരത കണക്കിലെടുത്ത്, പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ നിയമസംഘവുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. “പ്രതികളിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവരായതിനാൽ, 16 വയസ്സിന് മുകളിലുള്ളവരെ മുതിർന്നവരായി കണക്കാക്കണമെന്ന് ഞങ്ങൾ കോടതിയിൽ അഭ്യർത്ഥിക്കും,” ഓഫീസർ പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *