സെക്സ് മന്ത്രാലയം രൂപീകരിക്കാൻ ഈ രാജ്യം തയ്യാറെടുക്കുന്നു

0

മോസ്‌കോ: രാജ്യത്തെ ജനസംഖ്യ‌യിലുണ്ടാകുന്ന ഇടിവ് പരിഹരിക്കാൻ പുതിയ മാർ​ഗങ്ങൾ തേടി റഷ്യ. ജനന നിരക്ക് വർധിപ്പിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനായി പുതിയ മന്ത്രാലയം രൂപീകരിക്കാൻ റഷ്യൻ ഭരണകൂടം പദ്ധതിയിടുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.  ‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന ആശയത്തെക്കുറിച്ചുള്ള ശുപാർശകൾ റഷ്യൻ പാർലമെന്റിലെ കുടുംബസംരക്ഷണ, പിതൃത്വം, മാതൃത്വം, കുട്ടിക്കാലം എന്നീ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയുടെ ചെയർപേഴ്സണായ നിന ഒസ്ടാനിന സ്വീകരിച്ച് തുടങ്ങിയെന്നാണ് റിപ്പോർട്ട്.

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുതിന്റെ വിശ്വസ്തയാണ് നിന ഒസ്ടാനിന.യുക്രൈനുമായി മൂന്നുവർഷത്തോളമായി തുടരുന്ന യുദ്ധത്തിന്റെ ഫലമായി വലിയൊരു വിഭാഗം ജനസംഖ്യയമാണ് റഷ്യക്ക് നഷ്ടമായത്. സുസ്ഥിരമായ ജനസംഘ്യ നിലനിർത്താൻ ആവശ്യമായ 2.1-ൽ നിന്ന് രാജ്യത്തെ ജനന നിരക്ക് ഒരു സ്ത്രീക്ക് 1.5 കുട്ടി എന്ന നിലയിലേക്ക് കൂപ്പുകുത്തിയതായുള്ള കണക്കുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ ജനങ്ങൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് വർധിപ്പിക്കണമെന്നും ജനസംഖ്യ കൂട്ടുന്നതിനായി പ്രവർത്തിക്കണമെന്നും പുതിൻ നിർദേശിച്ചതായി ഇംഗ്ലീഷ് മാധ്യമമായ മെട്രോ റിപ്പോർട്ട് ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *